വേലിയേറ്റം


















ഒരു ചെറു തിര കൊണ്ടെങ്കിലും തലോടാതെ 
എത്ര നേരം പിണങ്ങിയിരിക്കാനാകും കടലിന് 
അത്ര പോലുമാകില്ലെനിക്ക് 
നിലാവുദിക്കുമ്പോള്‍ ചേര്‍ത്തു പിടിക്കുന്ന 
സ്നേഹത്തിന്റെ വേലിയേറ്റം !!



ഓർമ്മ 

ഇരുണ്ടു കൂടി പെയ്യുമെന്ന്‍ കരുതി 
ഇരുള്‍ പരത്തി വിരിഞ്ഞു നിന്നിട്ടും 
ചെറു കാറ്റിന് തിരിച്ചു പറക്കുന്ന 
മഴ മേഘങ്ങള്‍ നിന്നെ ഓര്‍മിപ്പിക്കുന്നു





വാക്കറ്റം :

മുള്ള് കൂര്‍പ്പിച്ചു വെച്ചിട്ടും 
എത്ര തവണ പിണങ്ങി കൂമ്പിയിരുന്നിട്ടും 
വേദനിപ്പിക്കാതെ 
പൂവ് നീട്ടി ചിരിക്കുന്നവള്‍ 



മഷിത്തണ്ടിന്റെ കൂട്ടുകാര്‍