ഒന്ന് .. രണ്ട്.. മൂന്നു...!!
പുഞ്ചിരി പോലും സമ്മാനിക്കാത്ത
ആ തിരിഞ്ഞു നോട്ടത്തില്‍ അവസാനിച്ചത്രെ;
അവളുടെ പ്രണയ മഴ ,
ഹൃദയമേ നമുക്കിനി ഒറ്റയുടെ വെയില് കായാം ...!!കുളക്കരയിലെ അരയാല്‍
കവിതയ്ക്ക് പറ്റിയ ബിംബമേ അല്ലെന്നു
ആദ്യം പറഞ്ഞത് അവളാണ്.
വായടക്കാനാവാത്ത ഇലകള്‍ക്കും
ബുദ്ധി ജീവി ചമയുന്ന വേരുകള്‍ക്കും
കണ്ടു മടുത്ത, (ഒരു ദേശത്തിന്റെ )
നഗ്നതയുടെ വിവരണമേ
നല്‍കാനാവൂ പോലും.. :(
കടല്‍ത്തിരയിലെക്ക് കാലുനീട്ടി അവളുടെ മടിയില്‍ തലവെച്ചു കിടന്നു കൊണ്ട് ചോദിച്ചു :
'ഈ കടലോളം സ്നേഹമുണ്ടോ നിനക്കെന്നോട്.. ?'

നീല മിഴികളില്‍ വിഷാദം നിറച്ചു കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു:

' ഇന്നലത്തെ ഫ്രീ എസ് എം എസ് എല്ലാം നിനക്ക് തന്നെയല്ലെടാ അയച്ചു തന്നത് എന്നിട്ടും നീ...' പിന്കുറിപ്പ് : 

വഴിയരികില്‍,
ഇലകളെല്ലാം കൊഴിഞ്ഞ്
നഗ്നനാക്കപ്പെട്ട ഒരു ആണ്‍ മരം..
 
ഇത് പ്രണയത്തിന്റെ ഇലപൊഴിയും കാലം ...

മഷിത്തണ്ടിന്റെ കൂട്ടുകാര്‍