വഴിയോരത്ത് ഉടലു വിൽക്കാൻ നിൽക്കുന്നവളോട്...
മേലിലിങ്ങനെ കവിതകളിൽ
കയറി വന്നേക്കരുത്..
മുറിഞ്ഞു പോയ സ്വപ്നങ്ങളെ
കുറിച്ചോ ജീവിതത്തെ കുറിച്ചോ
ഒന്നും പറഞ്ഞേക്കരുത്..
തലച്ചോറിൽ ഉടൽചിത്രങ്ങൾ മാത്രം
സൂക്ഷിക്കുന്നവരെ പറ്റിയോ
സെൽഫി അല്ലാത്ത സ്കാൻ ഡൽ വീ ഡിയോകളെ പറ്റിയോ മിണ്ടാൻ വരരുത്.
മറു നാട്ടിൽ താമസിച്ചു പഠിക്കുന്ന
പെങ്ങളെ പറ്റി ചോദിച്ചു പോകരുത്
തലകളോഴിവാക്കി ഉടലിനു വിലയിടുന്നവരുടെ
പ്രത്യയ ശാസ്ത്രത്തെ പറ്റിയും പറഞ്ഞു പോകരുത്..
മേലിലിങ്ങനെ കുറേ ചോദ്യങ്ങളുമായി വന്നു
ഉറക്കം കെടുത്തരുത് പ്ലീസ്...
മരയുരി
മരവുരി
ഉരിയരുതെന്നൊരു
മരയുരി ..!!
വാക്കറ്റം :
കാത്തു നിന്നിട്ടും
വഴി മാറിപ്പോയ വസന്തത്തോടു
പിണങ്ങി നിൽപ്പുണ്ടൊരു കാശിത്തുമ്പ
കാത്തു നിന്നിട്ടും
മറുപടിഇല്ലാതാക്കൂവഴി മാറിപ്പോയ വസന്തത്തോടു
പിണങ്ങി നിൽപ്പുണ്ടൊരു കാശിത്തുമ്പ
കാത്തു നിന്നിട്ടും
മറുപടിഇല്ലാതാക്കൂവഴി മാറിപ്പോയ വസന്തത്തോടു
പിണങ്ങി നിൽപ്പുണ്ടൊരു കാശിത്തുമ്പ
തലകളോഴിവാക്കി ഉടലിനു വിലയിടുന്നവരുടെ
മറുപടിഇല്ലാതാക്കൂപ്രത്യയ ശാസ്ത്രത്തെ പറ്റിയും പറഞ്ഞു പോകരുത്..
ആശംസകള്‍