ഉയരത്തിലേക്ക്
നീ നൂലു വിട്ടു കളഞ്ഞ ഒരു പട്ടമുണ്ട്
നിന്നിലേക്ക് തിരിച്ചിറങ്ങാൻ കഴിയാതെ
കാറ്റിനൊപ്പം ചാഞ്ഞും ചെരിഞ്ഞും
നിന്നെ നോക്കി നീങ്ങുന്നു..
ഇടയ്ക്കെപ്പൊഴെങ്കിലും
ഒന്നു തിരിഞ്ഞു നോക്കണം
കുറേക്കാലം നൂലിൽ കെട്ടി
കയ്യിൽ കൊണ്ടു നടന്നതല്ലേ
ഓർമ്മയുണ്ടാവണം
ഇലകൾ കൊഴിഞ്ഞ്
ചില്ലകൾ ഉണങ്ങിയ ഒരു മരം
ചിലപ്പോഴൊക്കെ
നിലാവിൽ, പൂവിട്ട് തളിർക്കാരുണ്ടെന്ന്.. പ്രണയത്തിന്റെ പൂന്തളിരോർമ്മകൾ..
ഇലകളെല്ലാം ഉതിർന്നു തീർന്നിട്ടും
നിഴലിരുട്ടിന്റെ നിശബ്ദതയിൽ
പൊട്ടി വിരിയുന്ന ചുംബനത്തിന്റെ പൂക്കൾ..
വാക്കറ്റം :
വൈകി വന്നിട്ടും,
ഇത്ര പെട്ടെന്ന് പെയ്ത് തീർന്നുവോ നീയും...
ഇത്ര പെട്ടെന്ന് പെയ്ത് തീർന്നുവോ നീയും...





