നിലനില്‍പ്പിന്റെ തത്വ ശാസ്ത്രത്തിലേക്ക്


ഇരുട്ട് കടന്നു വരുന്നു
മെല്ലെ,
താള നിബിടമായി...
വിപ്ലവം വായടിത്തമല്ലെന്ന തിരിച്ചറിവില്‍
ശാന്തി തീരങ്ങളിലേക്ക്
ഒരു വെടിച്ചില്ല്..!!
സ്വതന്ത്ര്യവും സമയവും നഷ്ടപ്പെട്ട
ലോകത്ത് നിന്നും
പ്രകൃതിയിലേക്ക് ഒരു ഇറങ്ങി നടപ്പ്‌...

കുരുടന്‍ കിനാക്കളുടെ ബാല്യം...
യൌവ്വനം നനവുള്ള ഒരോര്‍മ...

ഇടമുറിഞ്ഞ വാക്ക്‌...
പൂരിപ്പിക്കലിന്റെ വ്യര്‍ത്തത...

അറ്റ് പോയ വിരലുകളെ തേടുന്ന വീണ...

പ്രണയത്തിന്റെ ആരാഷ്ട്രീയതയ്ക് മേല്‍
ഭോഗസക്തിയുടെ തീ നാമ്പുകള്‍
പടര്‍ന്നു കയറുമ്പോള്‍
കൊലോനിയളിസതിന്റെ
മരം പെയ്ത്...

നഷ്ടപ്പെടാതെ നേടിയെടുക്കലില്ല
എന്നാ തിരിച്ചറിവുണ്ടാകുമ്പോള്‍
വീണ്ടും കൊതിക്കുന്നു
കുഴിച്ചു മൂടിയാലും
തളിര്‍ക്കുന്നവയ്ക് വേണ്ടി...!!!





പ്ലാവ്



തനിയെ മുളച്ചു,
വെയിലത്ത്‌ ഉണങ്ങിയും
മഴയത്ത്‌ തളിര്‍ത്തും
താനെ വളര്‍ന്നു
പലപ്പോഴും പശു തിന്നിട്ടുണ്ട് ,
തലതന്നെ....!!
ഇന്നലെയാണ്‌ കണ്ണുകളില്‍
ആശ്ചര്യം ഞാന്‍ കണ്ടത്‌
തടി അളക്കാന്‍ കൈകള്‍
മതിയാവാതെ വന്നപ്പോള്‍
ഇന്ന് ചുറ്റും വേലി വന്നു
നാളെ ഞാന്‍ കോടാലിക്ക്
സ്വന്തമാവുകയാണ് പോലും...

മഷിത്തണ്ടിന്റെ കൂട്ടുകാര്‍