ചുവന്നുള്ളി പോലൊരു പ്രണയം
ചുവന്നുള്ളി പോലൊരു പ്രണയം
പ്രതീക്ഷയോടെ അടുത്ത്
പൊളിച്ചു ഉള്ളിലെത്തിയപ്പോഴേക്കും
ശൂന്യം ..
കൈ നാറിയതും
കണ്ണ് നിറഞ്ഞതും ബാക്കി ...
ഒരു ചുംബനം വസന്തത്തെ വിളിച്ചുണർത്തട്ടെ..
സ്നേഹത്തിലേക്ക് വേരുകൾ നീട്ടി വളരുന്ന,
സൗഹൃദത്തിന്റെ നിരവധി ശിഖിരങ്ങളുള്ള
ഒരു ഒറ്റ മരത്തിന്റെ കാടുണ്ട് , മനസ്സിൽ..
കൊഴിഞ്ഞു വീണ പഴുത്തിലകൾക്കു മീതെ
വാസന പൂവു വിടരുന്നു..
ഒരു ചുംബനം വസന്തത്തെ വിളിച്ചുണർത്തട്ടെ..
പിന്കുറിപ്പ് :
ഒരനക്കം, ഒരു വാക്ക് ..
അത്യാവശ്യമാണ് , ഓര്മ്മകളെ പോലും ചിതലരിക്കാൻ
തുടങ്ങിയിട്ടുണ്ട്
എത്ര കാലമായി
മനസ്സിൽ
നീയിങ്ങനെ
ഒരേ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ..