മിണ്ടാതിരുന്നു തുരുമ്പിച്ചു പൊടിയുന്നു
നമ്മെ ചേർത്തു കെട്ടിയ
വാക്കിന്റെ നൂലുകൾ..!!
പിറകിലെ വാതിലും വഴിയും..!!
ഇന്നലെ നിന്നിലേക്ക് നടന്നെത്തുമ്പോളെന്ന പോലെ
ഇറങ്ങി നടക്കുമ്പോഴും മാഞ്ഞു പോകുന്നു
പിറകിലെ വാതിലും വഴിയും..!!
ഒരു കുടം സ്നേഹം
ഉറവകൾ വറ്റുന്ന വേനൽ,
പരന്ന കായലും മെലിഞ്ഞ പുഴയും
വെറുപ്പിന്റെ മണലുകളെ നിരത്തി തുടങ്ങിയിരിക്കുന്നു..
ആഴത്തിലെ കിണറിൽ ഏറെ നാൾ കാത്തിരുന്നാൽ മാത്രം
ഒരു കുടം സ്നേഹം
ഊറിക്കൂടുന്നു.. !!
തൂങ്ങി നില്‍പ്പ്
തൊലിപ്പുറം മുറിഞ്ഞതിനു
പിണങ്ങിമാറി നിന്ന
പ്രണയ കാലമോർത്ത്
ഉള്ളിൽ ചിരിക്കുന്നു
മുഴുവനായ് മുറിഞ്ഞിട്ടും
ഇന്ന് തൊലിപ്പുറത്ത് തൂങ്ങിനിൽക്കുമ്പോൾ..!!
വാക്കറ്റം:
ഉപരിതലം ശാന്തമായ കടൽ കരയിൽ നിന്നും എത്രയകലത്തിലായിരിക്കും?!
ഒരു കടലകലത്തിൽ ശാന്തരായിരിക്കുന്നു നാം ..!!
ഉപരിതലം ശാന്തമായ കടൽ കരയിൽ നിന്നും എത്രയകലത്തിലായിരിക്കും?!
മറുപടിഇല്ലാതാക്കൂഒരു കടലകലത്തിൽ ശാന്തരായിരിക്കുന്നു നാം ..!!
ഉറവകൾ വറ്റുന്ന വേനൽ,
മറുപടിഇല്ലാതാക്കൂപരന്ന കായലും മെലിഞ്ഞ പുഴയും
വെറുപ്പിന്റെ മണലുകളെ നിരത്തി തുടങ്ങിയിരിക്കുന്നു..
ആഴത്തിലെ കിണറിൽ ഏറെ നാൾ കാത്തിരുന്നാൽ മാത്രം
ഒരു കുടം സ്നേഹം
ഊറിക്കൂടുന്നു..