സത്യം

കണ്ണാടി
 സത്യം മാത്രം വിളിച്ചു പറയുന്നതിനാല്‍
നിന്നെ ആണിയടിച്ചു ചുമരില്‍ തൂക്കി

മൊബൈല്‍

പറയുന്നതില്‍ പാതിയും കള്ളമാനെന്നരിഞ്ഞിട്ടും
നിനക്കിപ്പോഴും ഹൃദയത്തിനു മുകളില്‍ തന്നെയാണ് സ്ഥാനം


പിന്കുറിപ്പ് :
ഉറക്കം നഷ്ടപ്പെടുന്നതില്‍ എനിക്ക് വേവലാതി ഉണ്ട്
നിന്നെ കാണാനുള്ള സ്വപ്‌നങ്ങള്‍ കൂടി ഇല്ലാതാവുന്നതിനാല്‍.........


നിങ്ങളുടെ കണ്പോലകളില് ഉറുമ്പ് കടിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും ?

നിങ്ങളുടെ കണ്പോലകളില് ഉറുമ്പ് കടിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും ?

എന്നെ കടിച്ചിട്ടുണ്ട് ഒരു കട്ടുറുമ്പ്
ആദ്യം അല്പം നീട്ടലുണ്ടാകും ,ചെറിയ ഒരു വീക്കവും
കാഴച്ചയ്ക്ക് ചെറിയ പ്രശ്നം തോന്നും
രണ്ടു നാള് കഴിഞ്ഞാല് ശരിയാകുകയും ചെയ്യും
അപ്പോഴും
അമ്മയെയും പെങ്ങളെയും അവരായിത്തന്നെ കാണും
ഇടതിനെ ഇടതായും വലതിനെ വലതായും തന്നെ തോന്നും
വീര്തതായി തോന്നിയിട്ടില്ല വാര്ത്തകളെ
പക്ഷെ എനിക്കിപ്പോള് മനസ്സിലാകാത്തത്
ദിവസമെത്ര കഴിഞ്ഞാലും
കാഴ്ചകളെ മറച്ചും, പെരുപ്പിച്ചും കാണിച്ച്
നിങ്ങളുടെ കണ്ണുകളില് കടിച്ചു തൂങ്ങിയിരിക്കുന്നത്
എന്താണെന്നതാണ് ..........?

എഴുത്ത്

നല്ല വെളുത്ത കടലാസില്‍


കറുപ്പായും പച്ചയായും നീലിച്ചും ചുവന്നുംപല നിറത്തില്‍ ;

വൃത്തത്തിലും ചതുരത്തിലും

തലങ്ങനെ വിലങ്ങനേയും

നീട്ടിയും കുറുക്കിയും പലതവണ

എഴുതി നിറച്ചു.

എന്നിട്ടും വായിക്കാന്‍ പാകത്തില്‍

തെളിയാന്‍ തുടങ്ങിയിട്ടില്ലത്രേ .....!!!പിന്‍ കുറിപ്പ് :
ഈ ലോകത്ത് നിന്നും ഞാനൊഴിച്ച്‌ എല്ലാവരും  
അപ്രത്യക്ഷരാകണം കാരണം തനിച്ചിരിക്കുമ്പോള്‍ മാത്രമാണ്    
ഞാന്‍ നിന്നെ ഓര്‍ക്കുന്നത്

മഷിത്തണ്ടിന്റെ കൂട്ടുകാര്‍