എഴുത്ത്

നല്ല വെളുത്ത കടലാസില്‍


കറുപ്പായും പച്ചയായും നീലിച്ചും ചുവന്നും



പല നിറത്തില്‍ ;

വൃത്തത്തിലും ചതുരത്തിലും

തലങ്ങനെ വിലങ്ങനേയും

നീട്ടിയും കുറുക്കിയും പലതവണ

എഴുതി നിറച്ചു.

എന്നിട്ടും വായിക്കാന്‍ പാകത്തില്‍

തെളിയാന്‍ തുടങ്ങിയിട്ടില്ലത്രേ .....!!!



പിന്‍ കുറിപ്പ് :
ഈ ലോകത്ത് നിന്നും ഞാനൊഴിച്ച്‌ എല്ലാവരും  
അപ്രത്യക്ഷരാകണം കാരണം തനിച്ചിരിക്കുമ്പോള്‍ മാത്രമാണ്    
ഞാന്‍ നിന്നെ ഓര്‍ക്കുന്നത്

10 അഭിപ്രായങ്ങൾ:

  1. ചെറു കവിതകള്‍ മനോഹരം !!!! ആര്‍ക്കോ വേണ്ടി (ചിലപ്പോള്‍ സാങ്കല്പ്പികമാവാം )കാത്തിരിക്കുന്ന മനസ്സുകള്‍ക്ക് മാത്രം കഴിയുന്നത് .

    മറുപടിഇല്ലാതാക്കൂ
  2. നന്നായി, എഴുത്ത് തുടരട്ടെ ..

    മറുപടിഇല്ലാതാക്കൂ
  3. തലേലെഴുത്തുകൾ തെളിയാറില്ലയെന്നുപറയും...അതല്ലല്ലോ..
    പിങ്കുപ്പെന്തായാലും..നന്നായീട്ടാ‍ാ

    മറുപടിഇല്ലാതാക്കൂ
  4. ഉള്‍ക്കാഴ്ച :
    വളരെ നന്ദി മാഷെ,
    സാങ്കല്പ്പികമാണോ എന്ന് എനിക്കും സംശയമുണ്ട്‌

    തെച്ചിക്കോടന്‍ ,
    വരവൂരാൻ :
    തുടരാം മാഷെ വളരെ നന്ദി വായനയ്ക്ക്

    ബിലാത്തിപട്ടണം / Bilatthipattanam :
    ഇതുമൊരു തലേലെഴുത്ത് തന്നെയാ മാഷെ പിന്കുറിപ്പ് ജീവിതമാ നന്നാക്കണം !!!!!!!

    Abhilash Pillai ,
    Gopakumar V S (ഗോപന്‍ ) :
    വായനയ്ക്ക്
    വളരെ
    നന്ദി വീണ്ടും വരണേ...


    സ്നേഹ പൂര്‍വ്വം ഉമേഷ്‌

    മറുപടിഇല്ലാതാക്കൂ
  5. ഉമേഷ് നിന്റെ മനസ്സ് എവിടയോ കൊളുത്തി വലിഞ്ഞപോലെ തോന്നുന്നു.
    നന്നായിട്ടുണ്ട്. എന്റെ ഭാവുകങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  6. അത് എന്നാണൊന്ന് തെളിയാവൊ?

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍