കുറിപ്പുകള്‍

വേര് ജീവിതം
ആഴങ്ങളിലെ, ഘനീ ഭവിച്ച ഓര്‍മ്മകള്‍ക്ക്  മുകളില്‍ 
തപസ്സിരിക്കുന്നതല്ല ;
മണ്ണടരുകളില്‍  നിന്നും  കാലഘട്ടത്തിന്റെ  അറിവിനെ  വേര്‍തിരിച്ചെടുത്തു, 
തണ്ടിന്  കരുത്ത്  പകര്‍ന്നു,
പ്രതിലോമതയുടെ  കൊടുങ്കാറ്റില്‍  ഉലയാതെ  നിര്‍ത്തി; 
പുതിയ ബീജത്തിന്  ചരിത്രത്തിന്റെ ധമനികളെ
സമ്മാനിച്ച്‌
ഇലകളിലൂടെ വീണ്ടും മണ്ണില്‍ അലിയിക്കുന്നതും കൂടിയാണ് ..!!ആയിരത്തി ഒന്നാം രാവ് വെറുമൊരു കഥ പറഞ്ഞു തീരാത്തതിനാല്‍,
ജീവിതം  തിരിച്ചു കിട്ടിയ ഒരു കുമാരിയുണ്ട് കഥയില്‍ .
കഥയും കവിതയും സ്വപ്നവും നല്‍കിയിട്ടും
ജീവിതത്തെ തിരിച്ചു കിട്ടാത്തവരാണ്  ഇവിടെ  പലരും ..!


പിന്‍ കുറിപ്പ് :
ഔപചാരികതയുടെ 
 മെസ്സേജ് കള്‍ എല്ലാം  അയച്ചു തീര്‍ന്നു

ഇനി നിനക്കും എനിക്കുമിടയില്‍ നിശബ്ദത മാത്രം !!


മഷിത്തണ്ടിന്റെ കൂട്ടുകാര്‍