കുടുംബം

അച്ഛന്‍

















പുതിയ കാര്‍ ഷെഡ്‌ നു,
അവസാനത്തെ ചട്ടി കോണ്‍ക്രീറ്റ്  വീഴുന്നത് വരെ
മുറ്റത്തിന്, അച്ഛന്റെ
മണമായിരുന്നു !!



അമ്മ 














ഏറ്റവും ഒടുവില്‍ തൊട്ടു നക്കാന്‍  മാറ്റിവെക്കുന്ന
ഒരു വിരല്‍ അച്ചാറിനാണോ
ആദ്യം പിഴിഞ്ഞോഴിക്കുന്ന ചെറുനാരങ്ങയ്ക്കാണോ
അമ്മയുടെ സ്വാദ്  ?!!

പെങ്ങള്‍
















കോളേജിലെ ഈ വര്‍ഷത്തെ
സിലബസ്  അറിയില്ലെങ്കിലും
വോഡഫോണിന്റെ  എല്ലാ പ്രീ പെയ്ഡ്  പ്ലാനുകളും
മനപാഠം തന്നെ !!


പിന്കുറിപ്പ്:

ആര്‍ക്കും കൊടുക്കാതെ പിശുക്കി പിശുക്കി വെച്ച് ,
ഞാന്‍  കെട്ടിയുയര്‍ത്തിയ വാക്ക് കൊട്ടാരം
ഒരൊറ്റ വാക്കിന്റെ ധാരാളിത്തത്താല്‍
തകര്‍ത്ത് എറിഞ്ഞില്ലേ നീ ..

33 അഭിപ്രായങ്ങൾ:

  1. ഒരൊറ്റ വാക്കിന്റെ ധാരാളിത്തത്താല്‍
    തകര്‍ത്ത് എറിഞ്ഞില്ലേ നീ ..

    മറുപടിഇല്ലാതാക്കൂ
  2. നല്ല വരികൾ, അഛനും അമ്മയും പെങ്ങളും കൃത്യം!

    മറുപടിഇല്ലാതാക്കൂ
  3. മൂന്ന് കവിതകളും ചേര്‍ന്നുകൊണ്ട് മൂര്‍ച്ചയുള്ള ഒരു മഹാസംഭവമായി ഒരു മാല പോലെ കോര്‍ത്തിണക്കി അവതരിപ്പിച്ചത്‌ ശ്രദ്ധേയം.

    മറുപടിഇല്ലാതാക്കൂ
  4. മൂന്നു കവിതകളും ഉഗ്രന്‍! പിന്‍‌കുറിപ്പ് പതിവു പോലെ അത്യുഗ്രന്‍!
    അഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  5. മൂന്ന് സംഭവവും നന്നായിട്ടുണ്ട് ഉമേഷ്...

    മറുപടിഇല്ലാതാക്കൂ
  6. തകര്‍ത്തെറിയുകയാണല്ലോ മാഷേ .നടക്കട്ടെ ...

    മറുപടിഇല്ലാതാക്കൂ
  7. മൂന്നുകഥകളല്ല, ഒറ്റക്കഥതന്നെ.
    ചെവി കൂര്പ്പിച്ച് കേട്ടു.

    തുടരുക, നന്ദി

    മറുപടിഇല്ലാതാക്കൂ
  8. വളരെ ശരിയായി പറഞ്ഞു......... അനിയത്തിയും അച്ഛന്റെ മണവും അമ്മയുടെ സ്വാദും എല്ലാം.................

    മറുപടിഇല്ലാതാക്കൂ
  9. പ്രോത്സാഹനത്തിനു നന്ദി, എല്ലാര്‍ക്കും....!!

    മറുപടിഇല്ലാതാക്കൂ
  10. പെങ്ങളെപ്പറ്റിയുള്ള നിരീക്ഷണം രസകരം..

    മറുപടിഇല്ലാതാക്കൂ
  11. ഇത് കൊള്ളാലോ കൂട്ടുകാരാ.....സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  12. ഇപ്പൊഴ വായിച്ചത്‌..കവിത നന്നായിരിക്കുന്നു..എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  13. അച്ഛന്റെ മണം മനസ്സിൽ കയറി അമ്മ എരിഞ്ഞി കയറുന്നു. പെങ്ങൾ ചെവിക്കരുകിൽ കലമ്പുന്നു.
    വാക്കിന്റെ കൊട്ടാരം എറിഞ്ഞു തകർത്തവൾ എല്ലായ്പ്പോഴും ആ തമാശ കാട്ടുന്നു, എവിടെയും. നല്ല വ്യാഖ്യാനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  14. അച്ഛനും അമ്മയും നന്നായിരിക്കുന്നു. ഭാവുകങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  15. കൊള്ളാം
    അകം പൊള്ളുന്ന വരികള്‍ ..
    ഇനിയും കാണാം ...

    മറുപടിഇല്ലാതാക്കൂ
  16. കോളേജിലെ ഈ വര്‍ഷത്തെ
    സിലബസ് അറിയില്ലെങ്കിലും
    വോഡഫോണിന്റെ എല്ലാ പ്രീ പെയ്ഡ് പ്ലാനുകളും
    മനപാഠം തന്നെ !!

    ഈ വരികള്‍ ഒഴിച്ച് ബാക്കി ഒക്കെ നന്നായിരിക്കുന്നു

    ഇതില്‍ എന്തോ അത്ര കണ്ടു അങ്ങ് ...........

    മറുപടിഇല്ലാതാക്കൂ
  17. നന്നായി ഈയെഴുത്ത് .......
    വാക്ക് കൊട്ടാരം തന്നെ

    മറുപടിഇല്ലാതാക്കൂ
  18. പുതിയതോന്നുമായില്ലേ എന്ന് ചോദിക്കാന്‍ വന്നപ്പോഴാണ് ഇതിനു കമന്റ്‌ ഇട്ടിട്ടിലല്ലോ എന്ന് കണ്ടത്, വളരെ മുമ്പ് വായിച്ചിരുന്നു. എല്ലാം നന്നായി. ന്യൂ ഒന്നും????

    മറുപടിഇല്ലാതാക്കൂ
  19. ആര്‍ക്കും കൊടുക്കാതെ പിശുക്കി പിശുക്കി വെച്ച് ,
    ഞാന്‍ കെട്ടിയുയര്‍ത്തിയ വാക്ക് കൊട്ടാരം
    ഒരൊറ്റ വാക്കിന്റെ ധാരാളിത്തത്താല്‍
    തകര്‍ത്ത് എറിഞ്ഞില്ലേ നീ .

    സമ്മതിക്കുന്നു ഉമേശ്.

    മറുപടിഇല്ലാതാക്കൂ
  20. ഒരൊറ്റ വാക്കിന്റെ ധാരാളിത്തത്താല്‍
    തകര്‍ത്ത് എറിഞ്ഞില്ലേ നീ ..

    മറുപടിഇല്ലാതാക്കൂ
  21. എല്ലാത്തിനും കൊള്ളിക്കാൻ ഇത്തരം ചെറുവാക്കുകൾ തന്നെ ധാരാളം കേട്ടൊ ഉമേഷ്

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍