കടൽത്തരികൾ
















തീരത്തേക്ക്‌ കാലു നീട്ടി ഇരുന്നു.
കടൽ ശാന്തമായിരുന്നു.
ഇടയ്ക്കിടെ വന്നു തൊട്ടു പോകുന്ന തുറിച്ച്‌ നോട്ടങ്ങളുടെ തിരമാലകൾ മാത്രം ...
മുകൾ നെറ്റിയിൽ
ഇനിയും ചാർത്തികൊടുക്കാനാകാത്ത സിന്ദൂരത്തെ ഓർമ്മിപ്പിച്ച്‌ സൂര്യൻ ചക്രവാളത്തിനപ്പുറത്തു നിന്നും കടലിലേക്ക്‌ മുങ്ങാങ്കുഴിയിട്ടു.
മുട്ടിയിരുന്ന ചുമലുകളിൽ നിന്നും ചൂട്‌ പകരവെ
അവൾ ചോദിച്ചു,
" പിന്നെന്താ.. ?"
" പിന്നെന്താ, ഒന്നൂല്ല..!
"ഒന്നൂല്ലേ ?!"
"ഇല്ല..!"
...
" ഹും.... എന്നെ എത്ര ഇഷ്ടം ? ഈ കടലോളം ഉണ്ടോ ?"
" അറിയില്ല"
" എന്നാലും പറ , എത്രാന്ന്"
കൈവെള്ളയിൽ നിറയെ പൂഴി മണൽ വാരിയേടുത്ത്‌ അവളോട്‌ ചോദിച്ചു
"ഈ കടൽത്തരികളെ കണ്ടോ? തീരം മൊത്തം നിറഞ്ഞു കിടക്കുന്നവ."
" ആ കണ്ടു"
" അതെല്ലാം എണ്ണിയാൽ എത്ര ഉണ്ടാകുമോ അത്രേം ഇഷ്ടം"
കൈ ചേർത്തു പിടിക്കുമ്പോൾ മണലൂർന്നു വീഴുന്നു.
" ഇരുട്ടു വീഴുന്നു പോണ്ടേ നമുക്ക്‌..?!!"
" വേണ്ട" അവൾ പറഞ്ഞു, പുലരും വരെ നമുക്കിങ്ങനെ കൈ കോർത്തിരിക്കാം.."



വാക്കറ്റം :
നിനക്കൊപ്പം പിണങ്ങിയിരിപ്പാണ്‌ വാക്കുകൾ, 
ഒരു വരി പോലും പൂർത്തിയാകുന്നില്ല.
രാവ്‌ പുലരുന്നുമില്ല..!!

സയൻസ്‌














എത്രയോ കാലം പഴകി തുരുമ്പെടുത്തിട്ടും ദ്രവിച്ചു തീരാത്ത വലക്കണ്ണികൾ..
മുറുകുകയാണ്‌
ഒരോ മുറിവും ഉണങ്ങാതെ പഴുത്ത്‌ നീറും..
ചെറുത്ത്‌ നിൽക്കാൻ ഒരുമിച്ചില്ലെങ്കിൽ
ഞെരിഞ്ഞു തീരാം ഒറ്റയ്ക്കൊറ്റയ്ക്ക്‌.. 
മടി മാറ്റി ഉണർന്നെണീക്കണം
ഒന്നു തിരിഞ്ഞെങ്കിലും കിടക്കണം


സയൻസ്‌ 

അമ്പലത്തിൽ ശത്രു സംഹാര പൂജ 
കഴിച്ചു വരുന്ന് മാഷിനെ 
കവലയിൽ വെച്ച്‌ കണ്ടുമുട്ടി.
ഏറെയിഷ്ടപ്പെട്ട്‌ സയൻസ്‌ 
പഠിപ്പിച്ചിരുന്ന ആളായിരുന്നു..
.
.
.
.
. മാഷിനു വയസ്സായി.. പാവം..!!



വാക്കറ്റം :

തിന്നു തീരാത്താവരും കൊന്ന് തീർക്കുന്നവരും.. !!

കയ്യുകളുയരുക തന്നെ ചെയ്യും

ഉറുമ്പുകൾ















പ്രണയത്തിലെങ്കിലും 
ഉറുമ്പുകളാകണം 
കണ്ടുമുട്ടുമ്പോഴൊക്കെ 
കൈകൾ  ചേർക്കണം
 ഉമ്മ വെക്കണം. 
ഒരോ രുചിയിലും ഒരുമിക്കണം. !




വാക്കറ്റം : 

ഏറെ അടുത്തതിനാലാകണം 
ഇപ്പൊഴൊട്ടും കാണാനാകാത്തത്..!!




പരിഭവം

പരിഭവം













അന്നൊക്കെ എന്നും കാണാത്തതിനാലയിരുന്നു
പരിഭവം,
പിന്നെ പിന്നെ അടുത്തു കാണാത്തതിലായി.
ഇന്നലെ 
കണ്ണിനടുത്തായതു കൊണ്ട്‌ വ്യ്ക്തമാകുന്നില്ലെന്നായിരുന്നു.
ഇന്ന് കണ്ണിലെ കരടായി ഞാനെന്ന് ..!!


വേലിയിറക്കം 

വേലിയിറക്കമാണ്‌, 
നിരന്തരം കിന്നാരം ചൊല്ലിവന്നിരുന്ന തിരകളെയും വലിച്ച്‌ അവളിറങ്ങിപ്പോയിരിക്കുന്നു. 
പോയ സന്തോഷത്തിന്റെ ഓർമ്മകളുടേതാവണം 
ആ പലവർണ കക്കകൾ..

വാക്കറ്റം :
മിണ്ടാതിരുന്ന് തുരുമ്പെടുത്ത വാക്കുകൾ...
ഒറ്റ വെട്ടിനു രണ്ട്‌ കഷണമാകുന്നുമില്ല 
എത്രയാഴ്ച കഴിഞ്ഞിട്ടും മുറിവു കൂടുന്നുമില്ല

മഷിത്തണ്ടിന്റെ കൂട്ടുകാര്‍