പല സ്വപ്നങ്ങളെയും നാം അറിയാറെയില്ല!!!
ഉറക്കത്തെ പോലും അറിയിക്കാതെ ,
ഒട്ടും പിടി തരാതെ അതങ്ങനെ പൊയ്ക്കളയും...!!
മറ്റു ചില സ്വപ്‌നങ്ങള്‍ നമ്മെ പേടിപ്പെടുത്തി എഴുന്നെല്പ്പിക്കും,
ആ സമയത്തെ ഞെട്ടലും ഹൃദയമിടിപ്പും,
ചിലപ്പോള്‍ മണിക്കൂറുകളോളം ബാക്കിയാകുകയും ചെയ്യും..!!!
എന്നാല്‍,
വിളിച്ചുണര്‍ത്തപ്പെട്ടതിനാല്‍
മുറിഞ്ഞു പോകുന്ന സ്വപ്നങ്ങളുണ്ടാകാറുണ്ട്;
കണ്ണുകള്‍ ഇറുക്കിയടച്ചു സ്വപ്നത്തെ
നമ്മുടെ വഴിക്ക് കൊണ്ടുവരാന്‍ നോക്കും
അവസാനം തോല്‍വി സമ്മതിച്ചു
എണീറ്റ് മുഖം കഴുകി വന്നിരിക്കുമ്പോഴേക്കും,
ഒന്നും ഓര്‍മ്മയിലുണ്ടാകുകയുമില്ല !!
പിന്കുറിപ്പ് :
കൂട്ടുകാരീ
നീ എന്റെ സ്വപ്നമാണെങ്കിലും
ഏതു ഗണത്തില്‍പ്പെടുത്തണം നിന്നെ...!!!