പ്രതീക്ഷ






















നിന്റെ പ്രണയത്തിനു
പുതിയ ബ്ലേഡിന്റെ മൂര്ച്ചയുണ്ടാകുമ്പോള്‍
അസ്ഥികള്‍ ഉള്ളത്  ഒരു പ്രതീക്ഷ തന്നെയാണ് ..!!
മുറിയുന്നത്‌ , തൊലിപ്പുറം പോലുമറിയാതെ
രക്തക്കുഴലുകളെയും പേശികളെയും  മുറിച്ച്,
ആഴത്തിലേക്കിറങ്ങി; വെളുത്ത
അസ്ഥി തുളക്കാന്‍ കഴിയാതെ ,
പല്ല് കൊടുന്ന രീതിയില്‍ 
പോറലുകള്‍ ഏല്‍പ്പിക്കുമ്പോള്‍
അസ്ഥികള്‍ ഉള്ളത് ഒരു പ്രതീക്ഷ തന്നെയാണ് .!!!
അതും മുറിച്ചു ഒരു സായന്തന കാറ്റ് പോലെ
ഇറങ്ങി പോവില്ലല്ലോ നീ....!!!





പിന്കുറിപ്പ് :

നെറ്റിയിലും മാറത്തും കൈവെള്ളകളിലും 
ചെറു തുള്ളികള്‍ കൊണ്ട് ഉമ്മ വെക്കുകയും,
ആയിരം കൈകളെറിഞ്ഞു വാരി പുണരുകയും,
ഒടുവില്‍ ഓര്‍മയുടെ 
ഒരു നനുത്ത സ്പര്‍ശം മാത്രം ബാക്കിയാക്കി 
അകന്നു പോവുകയും ചെയ്യുമ്പോള്‍,
കൂട്ടുകാരീ.... 
നീ മഴയല്ലെങ്കില്‍ പിന്നെയെന്താണ് ?

17 അഭിപ്രായങ്ങൾ:

  1. ഒരു സായന്തന കാറ്റ് പോലെ
    ഇറങ്ങി പോവില്ലല്ലോ നീ....!!!

    മറുപടിഇല്ലാതാക്കൂ
  2. പിന്‍ കുറിപ്പെന്ന് പറഞ്ഞു കൊടുക്കുന്ന ആ വരികാളാണ് കവിതയുടെ വാതായനങ്ങള്‍ മുഴുക്കെ തുറക്കുന്നത്.ഇതൊരു പുതിയ സ്റ്റൈലാണ്.കവിതയ്ക്ക് കൂടുതല്‍ ഭംഗിയും ആഴവും ലഭിക്കുന്നുണ്ട്.
    എല്ലാത്തിനും ആശംസകള്‍ സഖാവേ.
    കുത്തിയൊഴുകട്ടെ ഈ എഴുത്ത്.നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍..!

    മറുപടിഇല്ലാതാക്കൂ
  3. ജീവിതം തന്നെ ഓരോ പ്രതീക്ഷകളല്ലേ .

    ആ നനുത്ത സ്പര്‍ശവും ഇല്ലാതായാല്‍
    മഴയെന്ന പ്രിയകൂട്ടുകാരീ ,
    നിന്നെ നഷ്ടപ്പെടുത്തിയെന്ന്
    വൃഥാ വിലപിച്ചീടുവാന്‍
    മാത്രമോ എന്റെ ജന്മം ...

    മറുപടിഇല്ലാതാക്കൂ
  4. എന്ത്? അതൊരു ചോദ്യ ചിന്നം മാത്രം

    മറുപടിഇല്ലാതാക്കൂ
  5. അസ്ഥികള്‍ ഉള്ളത് ഒരു പ്രതീക്ഷ തന്നെയാണ് .!!!
    അതും മുറിച്ചു ഒരു സായന്തന കാറ്റ് പോലെ
    ഇറങ്ങി പോവില്ലല്ലോ നീ....!!!
    പ്രണയത്തെ കുറിച്ച് ഇത്രമനോഹരമായി എഴുതാൻ ഈ പീലീക്കോടനെ കഴിയു.

    മറുപടിഇല്ലാതാക്കൂ
  6. നിന്റെ പ്രണയത്തിനു
    പുതിയ ബ്ലേഡിന്റെ മൂര്ച്ചയുണ്ടാകുമ്പോള്‍
    അസ്ഥികള്‍ ഉള്ളത് ഒരു പ്രതീക്ഷ തന്നെയാണ് ..!!
    അസ്തികൾ മാത്രമല്ല പ്രതീക്ഷകളാവുന്നത്; മറവിയും ഒരു ചെറുപ്രതീക്ഷയാണ്.
    എങ്കിലും പ്രണയം ഒരു നനുത്ത മഴസ്പർശം തന്നെ……….

    മറുപടിഇല്ലാതാക്കൂ
  7. ഒരു പ്രതീക്ഷ തന്നെയാണ് .!!!

    :)

    മറുപടിഇല്ലാതാക്കൂ
  8. നിന്റെ പ്രണയത്തിനു
    പുതിയ ബ്ലേഡിന്റെ മൂര്ച്ചയുണ്ടാകുമ്പോള്‍
    അസ്ഥികള്‍ ഉള്ളത് ഒരു പ്രതീക്ഷ തന്നെയാണ് ..!!
    പിൻ കുറിപ്പും ,പ്രതീക്ഷയും കൊള്ളാം കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  9. ഒരു പുലരിക്കാറ്റ് പോലെ കയറിവന്നിട്ടു...ഒരു സായന്തന കാറ്റായ്‌ മടങ്ങാനോ..?നന്നായി ഉമേഷ്‌

    മറുപടിഇല്ലാതാക്കൂ
  10. അഭിജിത്ത് മടിക്കുന്ന് :

    അഭിയെ കുറച്ചു കാലമായല്ലോ ഈ വഴി കണ്ടിട്ട് !!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി... (ലാല്‍സലാം സഖാവെ.....)


    ഹംസ:

    ഹംസക്കാ വായനയ്ക്ക് നന്ദി !!


    ജീവി കരിവെള്ളൂര്‍ :

    പ്രതീക്ഷകള്‍ തന്നെയാണ് ജീവിതത്തെ മുന്നോട്ടു നടത്തുന്നത് അല്ലെ
    വഴിമറക്കാതെയുള്ള സാനിധ്യത്തിനു നന്ദി

    ഒഴാക്കന്‍. :

    നിറഞ്ഞ വായനയ്ക്ക് നൂറു നന്ദി


    പട്ടേപ്പാടം റാംജി :

    റാംജി സാര്‍ ..........
    പ്രതീക്ഷിക്കുന്നുണ്ട് !!!

    അനൂപ്‌ കോതനല്ലൂര്‍ :

    വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും (സുഖിപ്പിച്ചതിനും )

    sm sadique :

    എന്റെ പ്രതീക്ഷകളും മറന്നു പോവുകയാണ് മാഷെ ....

    സലാഹ് :

    വളരെ നന്ദി വായനയ്ക്ക്

    ബിലാത്തിപട്ടണം / BILATTHIPATTANAM.:

    കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം


    സിദ്ധീക്ക് തൊഴിയൂര്‍ :

    വായനയ്ക്കും അഭിപ്രായത്തിനും നിറഞ്ഞ നന്ദി


    ഈ വഴി വന്നു കവിതകള്‍ വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയ സുഹൃത്തുക്കള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു
    സ്നേഹ പൂര്‍വ്വം
    ഉമേഷ്‌ പിലിക്കോട്

    മറുപടിഇല്ലാതാക്കൂ
  11. ഈ കൂട്ടുകാരി കറുത്തിരുണ്ട് മാനത്തങ്ങിനെ നില്കുമ്പോൾ ഈ കൂട്ടുകാരനെന്തു തോന്നും ?

    കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ
  12. ഇയ്യാതി ചൂടത്തൊരു സായന്തനകാറ്റെങ്കിലും ആഗ്രഹിച്ച് പോവുന്നു.....

    മറുപടിഇല്ലാതാക്കൂ
  13. വളരെ നന്നായിരിക്കുന്നു, കവിത!

    മറുപടിഇല്ലാതാക്കൂ
  14. നല്ല വരികള്‍ ഉമേഷ്..
    മഴ പലപ്പോഴും തിരികെ വരാത്ത യാത്രക്ക്
    അനുമതി ചോദിക്കുന്ന പ്രണയിനിയെപ്പോലെയാണു..
    അല്ലെങ്കില്‍ തിരിച്ചും....!

    മറുപടിഇല്ലാതാക്കൂ
  15. ഉഗ്രന്‍. ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍