രാഷ്ട്രീയം
എനിക്കൊരു രാഷ്ട്രീയമുണ്ടെന്ന്
ഉറക്കെ വിളിച്ചു പറയാന്‍ കെല്പുളളതാണെന്റെ
രാഷ്ട്രീയം ...
മുദ്രാവാക്യം
ഉറക്കെ വിളിച്ചും ഏറ്റു വിളിച്ചും
നടന്നു പോയ
പാട വരമ്പും ഇട വഴിയും
രൂപാന്തരപ്പെട്ടുവെങ്കിലും
അതെ താളത്തില്‍ ചൂളമിട്ടു കൊണ്ട്
ഓര്‍മ്മ കാറ്റ് വീശിയടിക്കാറുണ്ട് ...
സമരം
ഒറ്റയ്ക്ക് കൊത്തി മാറ്റാന്‍ കഴിയാത്തപ്പോഴൊക്കെ
കാക്കയെ പോലെ മുറവിളി കൂട്ടി
എല്ലാവരെയും അറിയിക്കാരുണ്ടിപ്പോഴും ...
നവോത്ഥാനം
മൊബൈല്‍ വെട്ടത്തിലൂടെ
പാലത്തിനടിയിലെ ഇരുട്ടിലേക്ക്
പോയവരെ , പൊതു ഇടത്തിന്റെ
വെളിച്ചത്തിലേക്ക് ...
പിന് കുറിപ്പ് :
ഒരു കൈയ്യകലത്തില്‍
നഷ്ടപ്പെട്ടു പോയ കുറെയേറെ ഇഷ്ടങ്ങളില്‍
ഏറ്റവും പ്രിയപ്പെട്ടതും , ഒടുവിലെത്തെതുമാണ് നീ ...