സൂചിക്കണിയാന്‍
ഇത് വരെ ഒരാളെയും കുത്തി നോവിച്ചിട്ടില്ല
ഒരു സ്വപ്നത്തെയും തുന്നി ചേര്‍ത്തിട്ടുമില്ല ;
എങ്കിലും സൂചി കണിയാന്‍ എന്ന് തന്നെയാ
എല്ലാരും വിളിക്കുന്നത് ..!!
വിറക്
തമ്മില്‍ ഒരു ശത്രുതയും ഇല്ലാതിരുന്നിട്ടും എന്നും
വെട്ടി മുറിച്ചു കൊണ്ടിരിക്കുന്ന മഴുവിനോട്
എന്ത് പരാതി പറയാന്‍ ...?!!
പിന്കുറിപ്പ് :
ഒളിച്ചു വെക്കപ്പെട്ട പ്രണയമേ...
നീയിനി കത്തുകളയയക്കേണ്ടതില്ല.
നീ പോസ്റ്റ് കാര്‍ഡില്‍ മാത്രം എഴുതുന്നത് കൊണ്ടും,
തപാല്‍ക്കാരന്‍ വായാടിയായതിനാലും
നാട്ടുകാരറിഞ്ഞതിനു ശേഷമേ ഞാനറിയുന്നുള്ളൂ, എന്തും ..!!