മുറിവുകൾ
വേനലിൽ,
മഴയിൽ
കുടയായി നിന്നിട്ടും
മഞ്ഞ് കാലത്തൊരില കൊഴിഞ്ഞപ്പോൾ തന്നെ
പറന്ന് പോകുന്ന പക്ഷിയോട്
ഇലകൾ കൊഴിഞ്ഞ നഗ്നതയിലേക്ക് നോക്കുക
ദേഹം നിറയെ,
പ്രണയകാലത്ത് നീ കോറിയിട്ട മുറിവുകൾ കാണാം.
ആനയോ കുതിരയോ
കുഞ്ഞു നാളിൽ കൈവിരലുകളിൽ
കണ്ണിമാങ്ങാണ്ടി പിടിച്ച്
ആനയോ കുതിരയോ കളിക്കുമ്പോഴെന്നപോലെ,
ഇന്നെത്ര വളർന്നിട്ടും സ്നേഹ വിരലുകൾക്കിടയിൽ നിന്നും
തെറിച്ചു നീങ്ങുന്നു നീയും..
ആ പഴയ കുതിരയും
വാക്കറ്റം :
ബന്ധങ്ങളുടെ
ഇലകൊഴിച്ചിട്ട് ഒറ്റയാക്കപ്പെട്ട
പ്രണയമരച്ചില്ലയിൽ
ഒരേ കനവു പുതച്ച് തണുപ്പകറ്റുന്നു
നമ്മൾ..
വേനലിൽ,
മഴയിൽ
കുടയായി നിന്നിട്ടും
മഞ്ഞ് കാലത്തൊരില കൊഴിഞ്ഞപ്പോൾ തന്നെ
പറന്ന് പോകുന്ന പക്ഷിയോട്
ഇലകൾ കൊഴിഞ്ഞ നഗ്നതയിലേക്ക് നോക്കുക
ദേഹം നിറയെ,
പ്രണയകാലത്ത് നീ കോറിയിട്ട മുറിവുകൾ കാണാം.
ആനയോ കുതിരയോ
കുഞ്ഞു നാളിൽ കൈവിരലുകളിൽ
കണ്ണിമാങ്ങാണ്ടി പിടിച്ച്
ആനയോ കുതിരയോ കളിക്കുമ്പോഴെന്നപോലെ,
ഇന്നെത്ര വളർന്നിട്ടും സ്നേഹ വിരലുകൾക്കിടയിൽ നിന്നും
തെറിച്ചു നീങ്ങുന്നു നീയും..
ആ പഴയ കുതിരയും
വാക്കറ്റം :
ബന്ധങ്ങളുടെ
ഇലകൊഴിച്ചിട്ട് ഒറ്റയാക്കപ്പെട്ട
പ്രണയമരച്ചില്ലയിൽ
ഒരേ കനവു പുതച്ച് തണുപ്പകറ്റുന്നു
നമ്മൾ..
ബന്ധങ്ങളുടെ
മറുപടിഇല്ലാതാക്കൂഇലകൊഴിച്ചിട്ട് ഒറ്റയാക്കപ്പെട്ട
പ്രണയമരച്ചില്ലയിൽ
ഒരേ കനവു പുതച്ച് തണുപ്പകറ്റുന്നു
നമ്മൾ..
ബന്ധങ്ങളുടെ
മറുപടിഇല്ലാതാക്കൂഇലകൊഴിച്ചിട്ട്
ഒറ്റയാക്കപ്പെട്ട പ്രണയമരച്ചില്ലയിൽ
ഒരേ കനവു പുതച്ച് തണുപ്പകറ്റുന്നു നമ്മൾ..
ആശംസകള്‍
മറുപടിഇല്ലാതാക്കൂ