രണ്ട് സ്വപ്നങ്ങൾ..
നിന്റെ സ്വന്തമല്ലാത്തതിനാൽ
അടയിരുപ്പിന്റെ ചൂട് പകരാതെ,
വിരിയാതെ പോയ
എന്റെ തന്നെ സ്വപ്നമാണ് ഞാൻ..
ജീവിതത്തിലേക്ക്
ജീവിതത്തിലേക്ക് ,
ഒരായുസ്സ് കൂർപ്പിച്ച് എഴുതി ചേർത്തതെല്ലാം
ഒരു നിമിഷം കൊണ്ടെത്രയെളുപ്പത്തിൽ
മായ്ച്ചു കളയുന്നു
നീ...
വേനലു തീരും മുമ്പേ
വേനലു തീരും മുമ്പേ
ഉറവ വറ്റി വെള്ളം തീർന്നു പോയ കിണർ..
ആഴത്തിലെവിടെയോ
ചെളിയിലുണാങ്ങാതിരുന്നൊരു തുള്ളി
നിറഞ്ഞു തുളുമ്പിയ പ്രണയകാലത്തെയോർത്തു വിയർക്കുന്നു...
വാക്കറ്റം :
ഒരു കുഞ്ഞ് കരട് തിരുമ്മി തിരുമ്മി
കണ്ണു നീറി ചുവക്കുന്നതു പോലെ
ഒരു വാക്കു തടവി തടവി
മനസ്സ് നീറി തമ്മിലകന്നു പോകുന്നു
നാം
ഒരു കുഞ്ഞ് കരട് തിരുമ്മി തിരുമ്മി
മറുപടിഇല്ലാതാക്കൂകണ്ണു നീറി ചുവക്കുന്നതു പോലെ
ഒരു വാക്കു തടവി തടവി
മനസ്സ് നീറി തമ്മിലകന്നു പോകുന്നു
നാം
ഒരു കുഞ്ഞ് കരട് തിരുമ്മി തിരുമ്മി
മറുപടിഇല്ലാതാക്കൂകണ്ണു നീറി ചുവക്കുന്നതു പോലെ
ഒരു വാക്കു തടവി തടവി
മനസ്സ് നീറി തമ്മിലകന്നു പോകുന്നു
നാം
ജീവിതാര്‍ഥങ്ങള്‍ എത്ര ഹൃദ്യമായി പകര്‍ത്തിയിരിക്കുന്നു!
മറുപടിഇല്ലാതാക്കൂആശംസകള്