ഓർമ്മ
വസന്തവും വണ്ടും
ഏറെ നേരം കാത്തു നിന്നിട്ടും വിടരാൻ മടിച്ച
പൂമൊട്ട്
ഞാനൊറ്റയായി പോയെന്നിപ്പൊ നിലവിളിക്കുന്നു..
ഓർമ്മയില്ലേയെന്നെയെന്ന് കുറിമാനം കൊടുത്തയക്കുന്നു...
കുമ്പസാരം
നിന്നെയോർക്കുമ്പോഴൊക്കെയും,
പൂർത്തിയാക്കാനാകാത്തതിനാൽ
ചവച്ചരക്കാതെ വിഴുങ്ങേണ്ടി വന്ന,
വാക്ക്
ദഹിക്കാതെ പുളിച്ചു തികട്ടുന്നുണ്ട്.
ചർദ്ദിലൊരു കുമ്പസാരമായിരിക്കും...
വേർപാട്
പിടി വിടരുത് നിനക്ക് വേണ്ടി
ഊതി വീർപ്പിച്ച് വെച്ചതാണ്
പെട്ടെന്ന് ഊർന്ന് പോയാൽ എങ്ങോട്ട് വേണേലും തെറിച്ചു പോകാം
കേടുപാടുകളില്ലാതെ തിരിച്ചു കിട്ടാനുമിടയില്ല
വാക്കറ്റം :
വിത്ത് മാറ്റിവെച്ചതാണ്
മറവിയുടെ നൂറ്റാണ്ട് കഴിഞ്ഞു തിരിച്ചെത്തി,
ഉണങ്ങി പൊടിഞ്ഞു പോയെന്ന
വേവലാതികണ്ണു തുറക്കുമ്പോൾ
വിടർന്ന പൂന്തോട്ടം
ചിരിച്ചു നിൽക്കുന്നു

മറുപടിഇല്ലാതാക്കൂമറവിയുടെ നൂറ്റാണ്ട് കഴിഞ്ഞു തിരിച്ചെത്തി,
ഉണങ്ങി പൊടിഞ്ഞു പോയെന്ന
വേവലാതികണ്ണു തുറക്കുമ്പോൾ
വിടർന്ന പൂന്തോട്ടം
ചിരിച്ചു നിൽക്കുന്നു
നല്ല ചിന്തകളില്‍നിന്നുണര്ന്ന വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്
പിടി വിടരുത് നിനക്ക് വേണ്ടി
മറുപടിഇല്ലാതാക്കൂഊതി വീർപ്പിച്ച് വെച്ചതാണ്
പെട്ടെന്ന് ഊർന്ന് പോയാൽ എങ്ങോട്ട് വേണേലും തെറിച്ചു പോകാം
കേടുപാടുകളില്ലാതെ തിരിച്ചു കിട്ടാനുമിടയില്ല