തലകളില്ലാത്ത തൊണ്ടകൾ..

ഉദയം 
























പാതിയായിരിക്കുന്നു 
നാമൊരുമിച്ചിരിക്കേണ്ട ലോകം
തീർന്ന് പോകുന്നതിനു മുൻപൊന്ന്
ചേർന്നിരുന്നൊരു
ഉദയത്തെ 
വിരുന്നു വിളിക്കണം...



തലകളില്ലാത്ത തൊണ്ടകൾ..


























ഉറക്കെ ഇനിയുമുറക്കെ 
വിളിച്ചു കൂവുന്നു
തലകളില്ലാത്ത തൊണ്ടകൾ..
ചേർത്തു പിടിക്കാനാവാതെ 
വിടർന്ന് പോയ കയ്യുകൾ..
തീരത്ത്‌ 
നുരതുപ്പി
ചത്തു പോയ 

തിരകൾ...

മാറ്റം 

കുന്നിന്മുകളിലെ പൂമരത്തിൽ 
പുഴു ജീവിതത്തെ ഓർത്തെടുക്കാൻ 
ശ്രമിക്കുന്നൊരു പൂമ്പാറ്റ, 
ഇപ്പോഴും പ്യൂപ്പയ്ക്കകത്ത്‌ 
തപസ്സിരിക്കുന്ന പ്രണയത്തോട്‌ 
നീയാകെ മാറിപ്പോയെന്ന് 
പരിതപിക്കുന്നു..

വാക്കറ്റം :


സ്വപ്നങ്ങളുടെ ആകാശപാടത്ത്‌ നിറയെ നക്ഷത്രങ്ങൾ പൂത്തിരിക്കുന്നു
വിളഞ്ഞ ചന്ദ്രനെ വിത്തിനു വെക്കണം..

3 അഭിപ്രായങ്ങൾ:

  1. സ്വപ്നങ്ങളുടെ ആകാശപാടത്ത്‌ നിറയെ നക്ഷത്രങ്ങൾ പൂത്തിരിക്കുന്നു
    വിളഞ്ഞ ചന്ദ്രനെ വിത്തിനു വെക്കണം..

    മറുപടിഇല്ലാതാക്കൂ
  2. സ്വപ്നങ്ങളുടെ ആകാശപാടത്ത്‌
    നിറയെ നക്ഷത്രങ്ങൾ പൂത്തിരിക്കുന്നു
    വിളഞ്ഞ ചന്ദ്രനെ വിത്തിനു വെക്കണം..

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍