
ഇന്നലെ കൈയ്യിലെടുത്ത പുതിയ പുസ്തകം
പകുതി വായിച്ചപ്പോഴേക്കും നിന്നെ മണത്തു ;
അന്വേഷിച്ചപ്പോള്‍
പലരും ചവച്ചു തുപ്പി, കാലൊടിഞ്ഞ
രാക്കിലാണ് നീ എന്നറിഞ്ഞു;
അരികുകള്‍ ചിതല്‍ തിന്ന് ,കുത്തഴിന്ജ് അങ്ങനെ....
ഇനി
ഒരിക്കല്‍ കൂടി നിന്നെ വായിക്കണ....
എഴുത്തിനെ രുചിക്കുന്നതിന്റെ
ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചതിനാല്‍
മറക്കാനാവില്ലല്ലോ നിന്ന......