ഉപമ

മിതത്വം














കൊമ്പാണോ വാലാണോ ഉള്ളത് എന്നല്ല
ഉമ്മറത്താണോ പൂജാമുറിയിലാണോ എന്നതുമല്ല
ഉള്ളിലെത്ര നിറഞ്ഞിരുന്നാലും ഒഴിഞ്ഞിരുന്നാലും
പുറത്തേക്കൊഴുകുന്നത് തുല്യമാണ് എന്നതാണ് !!

പ്രണയം













അടപ്പ് തുറക്കുന്നേയില്ല എങ്കില്‍
തമ്മിലൊട്ടാതെ എത്ര കാലം വേണമെങ്കിലും
നിന്നെ ഉള്ളില്‍ കൊണ്ട് നടക്കാം..!! 



പിന്കുറിപ്പ് :
പോര്‍ട്ടബിലിറ്റി വന്നതില്‍ പിന്നെ
സ്വപ്നങ്ങള്‍ക്കൊക്കെയും നിന്നിലേക്ക്‌ 
മാറാനാ  താല്‍പ്പര്യം..!!!

37 അഭിപ്രായങ്ങൾ:

  1. അടപ്പ് തുറക്കുന്നേയില്ല എങ്കില്‍
    തമ്മിലൊട്ടാതെ എത്ര കാലം വേണമെങ്കിലും
    നിന്നെ ഉള്ളില്‍ കൊണ്ട് നടക്കാം..!!

    മറുപടിഇല്ലാതാക്കൂ
  2. അങ്ങിനെയാണ് ഇപ്പോള്‍ എല്ലാം കൊണ്ടുനടക്കുന്നത്.
    മിതത്വം പോലെ പ്രണയം.

    മറുപടിഇല്ലാതാക്കൂ
  3. നല്ല കൌതുകമുണർത്തുന്ന ചിന്തകളാണ് കവിതകളിലും പിങ്കുറിപ്പിലും!

    മറുപടിഇല്ലാതാക്കൂ
  4. ഇത് വല്ലാതെ അങ്ങ് ഇഷ്ടായീ ട്ടോ രണ്ടാമത്തേത് പ്രത്യേകിച്ച് ..

    എല്ലാ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  5. :) കൊടുക്കുന്നത് കൊല്ലത്തായാലും കിട്ടും ഓര്‍ത്തോ !!! (സ്മൈലിയുടെ കാര്യമാണേ :) :) :)

    മറുപടിഇല്ലാതാക്കൂ
  6. കിണ്ടിത്വത്തിലെ മിതത്വം...!
    പ്രണയപ്പശയിലെ ഒട്ടായ്മ....!
    പ്രണയത്തിലെ മിതത്വമായാലും
    മിതത്വത്തിലെ പ്രണയമായാലും ഉപമ ഉഷാര്‍..!

    മറുപടിഇല്ലാതാക്കൂ
  7. തമ്മിലൊട്ടാതെ എത്രകാലം നടക്കണമെന്നു പ്രിസര്‍വേറ്റീവ് തന്ത തീരുമാനിക്കും. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  8. 'അടപ്പ്‌ തുറക്കുന്നേയില്ല.... '

    മറുപടിഇല്ലാതാക്കൂ
  9. കാലത്തിനൊത്ത് സഞ്ചരിക്കുന്ന വരികള്‍.
    നല്ല പോസ്റ്റ്.
    ചെറുതാണ്‌ നല്ലത്.

    മറുപടിഇല്ലാതാക്കൂ
  10. തമ്മിലൊട്ടാതെ എത്ര കാലം വേണമെങ്കിലും
    നിന്നെ ഉള്ളില്‍ കൊണ്ട് നടക്കാം..!!

    അതെ, നല്ല ചിന്ത, നല്ല വരികൾ

    മറുപടിഇല്ലാതാക്കൂ
  11. "അടപ്പ് തുറക്കുന്നേയില്ല എങ്കില്‍
    തമ്മിലൊട്ടാതെ എത്ര കാലം വേണമെങ്കിലും
    നിന്നെ ഉള്ളില്‍ കൊണ്ട് നടക്കാം..!!

    പ്രണയത്തിന്റെ അനുഭുതി അറിഞ്ഞിരുന്നെങ്കില്‍ തോന്നും, കഷ്ടം! ഈ അടപ്പ് എന്തേ എനിക്ക് നേരത്തെ തുറക്കാന്‍ തോന്നിയില്ല? എന്ന്. :)

    മറുപടിഇല്ലാതാക്കൂ
  12. കുട്ടാ നല്ല വരികള്‍ ഒരുപാട് ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  13. umeshine pole oru smiley ittu povaamnnu vicharichappo athu print aavanilla. athukond njan vaichittum ishattappettittum mithathwam kond onnum paranjittilla!

    മറുപടിഇല്ലാതാക്കൂ
  14. വരികളോരോന്നും..ആറ്റിക്കുറുക്കി എടുത്ത പോലെ....നന്നായി .

    മറുപടിഇല്ലാതാക്കൂ
  15. കാച്ചിക്കുറുക്കിയ വരികള്‍ തന്നെ ...ഉമേഷ്‌, വളരെ വളരെ ഇഷ്ടായി ട്ടോ..

    മറുപടിഇല്ലാതാക്കൂ
  16. എല്ലാകാര്യത്തിലും വേറിട്ട ചിന്തകൾ പുലർത്തുന്ന ഭായിയുടെ ഈ മൂന്ന് വത്യസ്ഥ ചിന്താശകലങ്ങൾക്കും നമോവാകം കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  17. മിതത്വം കൊണ്ട് മൌനത്തിലാ ഞാന്‍ :)

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍2011, ഏപ്രിൽ 4 3:47 PM

    കലക്കി
    വരികള്‍ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു
    അശ്വിന്‍ നീലേശ്വരം

    മറുപടിഇല്ലാതാക്കൂ
  19. സമ്മതിച്ചു സമ്മതിച്ചു
    എത്ര നിറഞ്ഞിരിക്കുന്നു എന്ന് അല്ല എത്ര മാത്രം തുല്ല്യാമാണ് എന്നാണു നോട്ടം അല്ലെ

    മറുപടിഇല്ലാതാക്കൂ
  20. >>അടപ്പ് തുറക്കുന്നേയില്ല എങ്കില്‍
    തമ്മിലൊട്ടാതെ എത്ര കാലം വേണമെങ്കിലും
    നിന്നെ ഉള്ളില്‍ കൊണ്ട് നടക്കാം..!! <<

    പക്ഷേ ഒട്ടലുകുറയും.....
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  21. ഇഷ്ടമായി...
    ആറ്റി കുറുക്കിയത്... :)

    മറുപടിഇല്ലാതാക്കൂ
  22. ആഹാ! എന്നതിൽ കവിഞ്ഞു പറയാൻ മറ്റൊരു വാക്കു കിട്ടുന്നില്ല…

    മറുപടിഇല്ലാതാക്കൂ
  23. ഉമേഷ്‌ ചിന്തകള്‍ നീണാള്‍ വാഴട്ടെ.

    മറുപടിഇല്ലാതാക്കൂ
  24. ദാ മിണ്ടിയിരിക്കുന്നു! നല്ല കവിതകളുള്ള ഒരു ബ്ലോഗം. ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  25. ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍