ഉപമ

മിതത്വം


കൊമ്പാണോ വാലാണോ ഉള്ളത് എന്നല്ല
ഉമ്മറത്താണോ പൂജാമുറിയിലാണോ എന്നതുമല്ല
ഉള്ളിലെത്ര നിറഞ്ഞിരുന്നാലും ഒഴിഞ്ഞിരുന്നാലും
പുറത്തേക്കൊഴുകുന്നത് തുല്യമാണ് എന്നതാണ് !!

പ്രണയം

അടപ്പ് തുറക്കുന്നേയില്ല എങ്കില്‍
തമ്മിലൊട്ടാതെ എത്ര കാലം വേണമെങ്കിലും
നിന്നെ ഉള്ളില്‍ കൊണ്ട് നടക്കാം..!! പിന്കുറിപ്പ് :
പോര്‍ട്ടബിലിറ്റി വന്നതില്‍ പിന്നെ
സ്വപ്നങ്ങള്‍ക്കൊക്കെയും നിന്നിലേക്ക്‌ 
മാറാനാ  താല്‍പ്പര്യം..!!!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍