മുൻകരുതൽ














മുന്കരുതലാണ്,
മുറിഞ്ഞു ചോര പൊടിയില്ലെങ്കിലും
ഊതി വീർപ്പിച്ച ജീവിതമാണല്ലോ.. !!


ഓർമകൾ

എത്ര വളർന്നാലും
ചവിട്ടേറ്റ് മെതിഞ്ഞതിന്റെ ഓർമകൾ
തലപ്പത്ത് തിണിർത്തിരിക്കും
നാട്ടു വഴികളിലെ
കാട്ടു പുല്ലുകളിൽ.


തോൽവി 
തോറ്റു പോയെന്നവർ രേഖപ്പെടുത്തിയത്,
ജീവിക്കാഞ്ഞിട്ടല്ല;
ജീവിച്ചിരിപ്പുണ്ടെന്നു
കാട്ടാനാകാതെ പോയതിനാലാണ്. !


വിഷാദത്തിന്റെ മഞ്ഞു വീഴ്ച്ച.

വിഷാദത്തിന്റെ മഞ്ഞു വീഴ്ച്ച.
പതിയെ വീണു
ഏറെ നേരം തങ്ങി നിന്ന്
ആകെ നനച്ചു
ചുറ്റുമുള്ളവരെ
മായ്ച്ചു കളയുന്ന
ഏകാന്തത കൊണ്ടു മൂടുന്നു.





വാക്കറ്റം :

മൗനമായിരുന്നില്ല
ഇനിയും മിണ്ടിയിട്ടില്ലാത്ത നിന്നോട് മിണ്ടി തുടങ്ങുവാൻ
വാക്കുകളെ ശേഖരിച്ചടച്ചു വെക്കുന്നതാണ്..

3 അഭിപ്രായങ്ങൾ:

  1. മുന്കരുതലാണ്,
    മുറിഞ്ഞു ചോര പൊടിയില്ലെങ്കിലും
    ഊതി വീർപ്പിച്ച ജീവിതമാണല്ലോ.. !!

    മറുപടിഇല്ലാതാക്കൂ
  2. ജീവിച്ചിരിപ്പുണ്ടെന്നു
    കാട്ടാനാകാതെ പോയതിനാലാണ്. !
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ

  3. മുറിഞ്ഞു ചോര പൊടിയില്ലെങ്കിലും
    ഊതി വീർപ്പിച്ച ജീവിതമാണല്ലോ.. !
    മുന്കരുതലാണ് ...! !

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍