പെയ്തു തീർന്നിരിക്കുന്നു
പെയ്തു തീർന്നിരിക്കുന്നു
എത്രയോ കാലം നനഞ്ഞ ജീവിതത്തെ
വിടർത്തി ഉണങ്ങാനിട്ടിരിക്കുന്നു
നിലം തൊട്ട ചില്ലകൾ വഴി
നിന്റെയോർമ്മയുറ്റി തീർന്നു പോകുന്നു..
വഴി
ഇലച്ചാറ് കുടിച്ച് ഒളിച്ച് ജീവിച്ച
നീണ്ട പ്രണയകാലം,
ഇന്നത്തെ സമാധിയിൽ ചിറകുള്ളൊരു ശലഭമാകുന്നത് കാത്തിരിക്കുന്നു, ചെടി.
ചില്ലയിലിപ്പോഴും വാടാതിരിക്കുന്നൊരു പൂവുണ്ട്
അകലെ പൂക്കളുടെ വസന്തവും
ചിറകുകൾക്ക് എങ്ങോട്ടായിരിക്കും നീ വഴികാട്ടുക ?!!
ഞാനെന്ന ഒറ്റ..!!
ഇടനേരങ്ങളിൽ
ആർത്തലച്ചു പെയ്ത്
ആകെ നനയ്ക്കുന്ന നിന്റെയോർമ്മകൾ
കുത്തിയൊഴുകി
ബാക്കിയാവുന്നു
ഞാനെന്ന ഒറ്റ..!!
നീ
പിണക്കത്തിന്റെ കാർ മേഘങ്ങൾ
കൊണ്ടെത്രയുള്ളിൽ മൂടി വെച്ചാലും
ചെറു കാറ്റിൽ
ചിരിച്ചു പുറത്തു ചാടുന്നു
നീ
വാക്കറ്റം :
നിന്റെയോർമ്മയുടെ പേരുള്ള
കുടക്കീഴിൽ
ഒറ്റയുടെ നിഴൽകൂട്ടിനൊപ്പം
വിരഹ വേനലു നനയുന്നു ഞാൻ
മറുപടിഇല്ലാതാക്കൂപെയ്തു തീർന്നിരിക്കുന്നു
എത്രയോ കാലം നനഞ്ഞ ജീവിതത്തെ
വിടർത്തി ഉണങ്ങാനിട്ടിരിക്കുന്നു
നിലം തൊട്ട ചില്ലകൾ വഴി
നിന്റെയോർമ്മയുറ്റി തീർന്നു പോകുന്നു..
ഇടനേരങ്ങളിൽ
മറുപടിഇല്ലാതാക്കൂആർത്തലച്ചു പെയ്ത്
ആകെ നനയ്ക്കുന്ന നിന്റെയോർമ്മകൾ
കുത്തിയൊഴുകി
ബാക്കിയാവുന്നു
ഞാനെന്ന ഒറ്റ..!
പെയ്തു തീർന്നിരിക്കുന്നു
മറുപടിഇല്ലാതാക്കൂഎത്രയോ കാലം നനഞ്ഞ ജീവിതത്തെ
വിടർത്തി ഉണങ്ങാനിട്ടിരിക്കുന്നു
നിലം തൊട്ട ചില്ലകൾ വഴി
നിന്റെയോർമ്മയുറ്റി തീർന്നു പോകുന്നു..
ആശംസകള്‍