സത്യം

കണ്ണാടി
 സത്യം മാത്രം വിളിച്ചു പറയുന്നതിനാല്‍
നിന്നെ ആണിയടിച്ചു ചുമരില്‍ തൂക്കി

മൊബൈല്‍

പറയുന്നതില്‍ പാതിയും കള്ളമാനെന്നരിഞ്ഞിട്ടും
നിനക്കിപ്പോഴും ഹൃദയത്തിനു മുകളില്‍ തന്നെയാണ് സ്ഥാനം


പിന്കുറിപ്പ് :
ഉറക്കം നഷ്ടപ്പെടുന്നതില്‍ എനിക്ക് വേവലാതി ഉണ്ട്
നിന്നെ കാണാനുള്ള സ്വപ്‌നങ്ങള്‍ കൂടി ഇല്ലാതാവുന്നതിനാല്‍.........


നിങ്ങളുടെ കണ്പോലകളില് ഉറുമ്പ് കടിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും ?

നിങ്ങളുടെ കണ്പോലകളില് ഉറുമ്പ് കടിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും ?





എന്നെ കടിച്ചിട്ടുണ്ട് ഒരു കട്ടുറുമ്പ്
ആദ്യം അല്പം നീട്ടലുണ്ടാകും ,ചെറിയ ഒരു വീക്കവും
കാഴച്ചയ്ക്ക് ചെറിയ പ്രശ്നം തോന്നും
രണ്ടു നാള് കഴിഞ്ഞാല് ശരിയാകുകയും ചെയ്യും
അപ്പോഴും
അമ്മയെയും പെങ്ങളെയും അവരായിത്തന്നെ കാണും
ഇടതിനെ ഇടതായും വലതിനെ വലതായും തന്നെ തോന്നും
വീര്തതായി തോന്നിയിട്ടില്ല വാര്ത്തകളെ
പക്ഷെ എനിക്കിപ്പോള് മനസ്സിലാകാത്തത്
ദിവസമെത്ര കഴിഞ്ഞാലും
കാഴ്ചകളെ മറച്ചും, പെരുപ്പിച്ചും കാണിച്ച്
നിങ്ങളുടെ കണ്ണുകളില് കടിച്ചു തൂങ്ങിയിരിക്കുന്നത്
എന്താണെന്നതാണ് ..........?

എഴുത്ത്

നല്ല വെളുത്ത കടലാസില്‍


കറുപ്പായും പച്ചയായും നീലിച്ചും ചുവന്നും



പല നിറത്തില്‍ ;

വൃത്തത്തിലും ചതുരത്തിലും

തലങ്ങനെ വിലങ്ങനേയും

നീട്ടിയും കുറുക്കിയും പലതവണ

എഴുതി നിറച്ചു.

എന്നിട്ടും വായിക്കാന്‍ പാകത്തില്‍

തെളിയാന്‍ തുടങ്ങിയിട്ടില്ലത്രേ .....!!!



പിന്‍ കുറിപ്പ് :
ഈ ലോകത്ത് നിന്നും ഞാനൊഴിച്ച്‌ എല്ലാവരും  
അപ്രത്യക്ഷരാകണം കാരണം തനിച്ചിരിക്കുമ്പോള്‍ മാത്രമാണ്    
ഞാന്‍ നിന്നെ ഓര്‍ക്കുന്നത്

കയ്യേറ്റം

                             

ഏതു കൂരിരുട്ടിലും നക്ഷത്രങ്ങളെ കാണാന്‍ പറ്റുമെങ്കിലും

എപ്പോഴും ഓടിക്കയറാന്‍ പറ്റുന്ന ഒരു വീടെനിക്കുണ്ടായിരുന്നു
പക്ഷെ ഇന്നലെ എനിക്ക് മുന്‍പേ ഓടിക്കയറിയ കാറ്റും മഴയും
ഇറങ്ങി പോയിട്ടില്ല ഇത് വരെ....


മൂന്ന് കവിതകള്‍

     കൂട്ടുകാരി

എന്നെ പരിചയപ്പെട്ടതിനു                                          
സൂര്യനോടും മലനിരകലോടും നന്ദി പറഞ്ഞ
ഒരു കൂടുകാരിയുണ്ടായിരുന്നു
നേരം ഇരുട്ടിയിട്ടും മഞ്ഞു പരന്നിട്ടും
മേഘത്തിന്റെ ഉള്ളില്‍ നിന്നും കണ്ടെത്താനായില്ല ഇത് വരെ ....




     കട്ടുറുമ്പ്

നിന്റെ ഓര്‍മ്മകളും
കട്ടുറുമ്പും ഒരു പോലെയാണ്
ചെറിയ ഒരു അവഗണന മതി
ദിവസങ്ങള്‍ നീളുന്ന
നീറ്റലുകള്‍ സമ്മാനിക്കാന്‍.......




    ഇഷ്ടം
        

ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്തതിനാല്‍
നിന്നെ ഇഷ്ടമാണെന്ന് പറയാന്‍
ഒരു മടിയുമില്ല  എനിക്ക് ...

ഉരുള്‍ പൊട്ടല്‍


നിന്നോട് പറയാന്‍ ധൈര്യമില്ലാതിരുന്ന പ്രണയം
എന്നെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയപ്പോഴാണ്
വായു കടക്കാന്‍ ചെറിയൊരു ദ്വാരമിട്ടത് ...
ഇന്ന് കടമെടുത്ത ധൈര്യവുമായി വന്നപ്പോഴേക്കും
പറയാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല
എല്ലാം ആ ദ്വാരത്തിലൂടെ.......

രമണന്‍



ഇന്നലെ കൈയ്യിലെടുത്ത പുതിയ പുസ്തകം
പകുതി വായിച്ചപ്പോഴേക്കും നിന്നെ മണത്തു ;

അന്വേഷിച്ചപ്പോള്‍ 

പലരും ചവച്ചു തുപ്പി, കാലൊടിഞ്ഞ
രാക്കിലാണ് നീ എന്നറിഞ്ഞു;

അരികുകള്‍ ചിതല്‍ തിന്ന് ,കുത്തഴിന്ജ്‌  അങ്ങനെ....

ഇനി

ഒരിക്കല്‍ കൂടി നിന്നെ വായിക്കണ....

എഴുത്തിനെ രുചിക്കുന്നതിന്റെ
ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചതിനാല്‍
മറക്കാനാവില്ലല്ലോ നിന്ന......

ഉയിര്‍ത്തെഴുന്നേല്‍പ്പ്‌










കാണുവാന്‍
കണ്ണിനുള്ളിലെക്കും
വായിക്കുവാന്‍
വരികള്‍ക്കിടയിലെക്കും
ഇറങ്ങി ചെന്നവന്‍
മൂന്നാം നാളുപോലും
കല്ലറയില്‍ നിന്നും
 എഴുന്നേറ്റിട്ടില്ല 

മറവി



തല വച്ചിടത്ത്‌ വാലെത്തുമ്പോള്‍
എല്ലാം മറന്നു പോകുന്നു
എന്നതായിരുന്നു ആക്ഷേപം
തലയും വാലും മറന്നു വച്ചെതെവിടെയേന്നാ
ഞാന്‍ പരതുന്നെ.....

ഇഷ്ടം

ചായം തേക്കാത്ത കൈവിരലുകളുടെ
മനോഹാരിത കണ്ടപ്പോഴാണ്‌
നിലാവിനേക്കാള്‍ നേര്‍ത്ത
എന്‍റെ ഹൃദയം നിനക്ക് തന്നത്
എന്നിട്ടും
നഖ മുനകളുടെ മൂര്‍ച്ച പരിശോധിക്കനാണല്ലോ
നീയിഷ്ടപ്പെടത്‌....

നിലനില്‍പ്പിന്റെ തത്വ ശാസ്ത്രത്തിലേക്ക്


ഇരുട്ട് കടന്നു വരുന്നു
മെല്ലെ,
താള നിബിടമായി...
വിപ്ലവം വായടിത്തമല്ലെന്ന തിരിച്ചറിവില്‍
ശാന്തി തീരങ്ങളിലേക്ക്
ഒരു വെടിച്ചില്ല്..!!
സ്വതന്ത്ര്യവും സമയവും നഷ്ടപ്പെട്ട
ലോകത്ത് നിന്നും
പ്രകൃതിയിലേക്ക് ഒരു ഇറങ്ങി നടപ്പ്‌...

കുരുടന്‍ കിനാക്കളുടെ ബാല്യം...
യൌവ്വനം നനവുള്ള ഒരോര്‍മ...

ഇടമുറിഞ്ഞ വാക്ക്‌...
പൂരിപ്പിക്കലിന്റെ വ്യര്‍ത്തത...

അറ്റ് പോയ വിരലുകളെ തേടുന്ന വീണ...

പ്രണയത്തിന്റെ ആരാഷ്ട്രീയതയ്ക് മേല്‍
ഭോഗസക്തിയുടെ തീ നാമ്പുകള്‍
പടര്‍ന്നു കയറുമ്പോള്‍
കൊലോനിയളിസതിന്റെ
മരം പെയ്ത്...

നഷ്ടപ്പെടാതെ നേടിയെടുക്കലില്ല
എന്നാ തിരിച്ചറിവുണ്ടാകുമ്പോള്‍
വീണ്ടും കൊതിക്കുന്നു
കുഴിച്ചു മൂടിയാലും
തളിര്‍ക്കുന്നവയ്ക് വേണ്ടി...!!!





പ്ലാവ്



തനിയെ മുളച്ചു,
വെയിലത്ത്‌ ഉണങ്ങിയും
മഴയത്ത്‌ തളിര്‍ത്തും
താനെ വളര്‍ന്നു
പലപ്പോഴും പശു തിന്നിട്ടുണ്ട് ,
തലതന്നെ....!!
ഇന്നലെയാണ്‌ കണ്ണുകളില്‍
ആശ്ചര്യം ഞാന്‍ കണ്ടത്‌
തടി അളക്കാന്‍ കൈകള്‍
മതിയാവാതെ വന്നപ്പോള്‍
ഇന്ന് ചുറ്റും വേലി വന്നു
നാളെ ഞാന്‍ കോടാലിക്ക്
സ്വന്തമാവുകയാണ് പോലും...

മോഷ്ടാവ്

എന്നും വാതിലടച്ചാണ് കിടക്കരുള്ളത്
ആരും മുട്ടിവിളിക്കുകയോ കുത്തിപ്പോളിക്കുകയോ
ചെയ്യാറില്ല എന്നിട്ടും
ഭദ്രമായി അടച്ചു വെച്ചിട്ടുള്ള ഹൃദയത്തെ മാത്രം
എന്നും ആരോ
കട്ടെടുക്കുന്നു.....

ഇറേസര്‍

നിന്‍റെ കയ്യിലുള്ള ആ ഇറേസര്‍
ഒന്നെനിക്ക് തരുമോ ?
എന്‍റെ മനസ്സിലെ നിന്‍റെ ചിത്രങ്ങളെ മായ്ക്കുന്നതിനാണ്
നീ മായ്ച്ചത് പോലെ മായ്ക്കാന്‍
എനിക്ക് സാധിക്കുന്നില്ല
ഒന്നും....

പതിവ്‌

പതിവ്‌

വീട്ടിലെ എന്റെ ഒറ്റ മുറി
ഓര്‍മ്മകള്‍ കൊണ്ടു നിറഞ്ഞതാണ്
ബാല്യത്തിന്റെ കൗമാരത്തിന്റെ
പ്രണയത്തിന്റെ
വിപ്ലവത്തിന്റെ
വിരഹത്തിന്റെ
കവിതയുടെ
സൌഹൃദത്തിന്റെ
പക്ഷെ ഈയിടെയായി
പലപ്പോഴും താക്കോല്‍
മറന്നു പോവുകയാണ് പതിവ്‌

കളഞ്ഞു പോയ പ്രണയം

വഴിയരികിലെ തിരക്കില്‍ കൈവിട്ടു പോയ
പ്രണയമേ...

ജീവിതത്തിന്റെ
ഏതൊക്കെ ഇടവഴികളില്‍
നിന്നെ പ്രതീക്ഷിച്ചു
എന്നിട്ടും കണ്ടെത്താനായില്ലല്ലോ
ഇതുവരെ....

ഒറ്റ നോട്ടു

ഒറ്റ നോട്ടു

ഒരിടത്തൊരിടത്ത് ഒരു കണ്ണുണ്ടായിരുന്നു
നേരിനു നേരെ തുറന്ന് തെറ്റിനെ ചൂണ്ടി കാണിക്കുന്ന
കണ്ണ്
വര്‍ത്തമാനത്തിന്റെ കരിമ്പുകയെറ്റ്‌ മഞ്ഞളിക്കാന്‍
തുടങ്ങിയപ്പോള്‍
ഇന്നലെ അതിനെയരോ
ഒരു ഒറ്റ നോട്ടില്‍ പൊതിഞ്ഞെടുത്തു

മഷിത്തണ്ടിന്റെ കൂട്ടുകാര്‍