അച്ഛന്‍
പുതിയ കാര്‍ ഷെഡ് നു,
അവസാനത്തെ ചട്ടി കോണ്‍ക്രീറ്റ് വീഴുന്നത് വരെ
മുറ്റത്തിന്, അച്ഛന്റെ
മണമായിരുന്നു !!
അമ്മ
ഏറ്റവും ഒടുവില്‍ തൊട്ടു നക്കാന്‍ മാറ്റിവെക്കുന്ന
ഒരു വിരല്‍ അച്ചാറിനാണോ
ആദ്യം പിഴിഞ്ഞോഴിക്കുന്ന ചെറുനാരങ്ങയ്ക്കാണോ
അമ്മയുടെ സ്വാദ് ?!!
പെങ്ങള്‍
കോളേജിലെ ഈ വര്‍ഷത്തെ
സിലബസ് അറിയില്ലെങ്കിലും
വോഡഫോണിന്റെ എല്ലാ പ്രീ പെയ്ഡ് പ്ലാനുകളും
മനപാഠം തന്നെ !!
പിന്കുറിപ്പ്:
ആര്‍ക്കും കൊടുക്കാതെ പിശുക്കി പിശുക്കി വെച്ച് ,
ഞാന്‍ കെട്ടിയുയര്‍ത്തിയ വാക്ക് കൊട്ടാരം
ഒരൊറ്റ വാക്കിന്റെ ധാരാളിത്തത്താല്‍
തകര്‍ത്ത് എറിഞ്ഞില്ലേ നീ ..