പുതിയ പാര്‍ക്കര്‍ പെന്നും പിടിച്ചു ഒന്നര മണിക്കൂര്‍ ഇരുന്നിട്ടും
കവിത വരാത്തത് കൊണ്ട് അതിന്റെ നിബ്ബ് ഒടിച്ച് കളഞ്ഞു !!
അപ്പോഴാ പാര്‍ക്കിലേക്ക് വരണമെന്ന് പറഞ്ഞു നീ വിളിച്ചത് ...
എന്റെ പൊന്നേ.. നീ ഒന്ന് വേഗം വന്നേക്കണേ;
ഞാനിവിടെ നിന്നെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട്
അര മണിക്കൂര്‍ കഴിഞ്ഞു !!!
പിന്കുറിപ്പ് :
മഴ ചതിച്ചില്ല ;
ഇത്തവണയും റോഡിലെ
ടാറിംഗ് കൃഷി നൂറുമേനി കൊയ്യും !!!