വിണ്ടു കീറിയ പാടത്തിൽ നിന്നും

വിണ്ടു കീറിയ പാടത്തിൽ

നിന്നും കണ്ടെടുത്തിട്ടും

അവസാനിക്കാത്ത

വേനലില്ലെന്ന് ഇടയ്ക്കിടെ

ഓർമ്മിപ്പിച്ചിട്ടും

ഇന്നും

പകർത്തിയയക്കാൻ

മറന്നിട്ടുണ്ടാകും നീ

വേനലറിയാത്ത

നീരുറവ.
ലഹരി

 കാത്തിരുന്നു

പഴകിയതിന്റേതാകണം

ഇത്ര ലഹരി,

ഇരുൾക്കാട്ടിൽ

ഒളിച്ചു വെച്ചിരിക്കുന്ന

പാതി നിറച്ച

വൈൻ ഗ്ലാസ്സുകൾ..

നമ്മളായി പകർത്തി വരയ്ക്കുന്നു മറ്റൊരാൾ!


ഇണ ചേരുന്ന പാമ്പുകൾക്ക്

ഏതോ ഒരു കുസൃതി

കൈകൾ വരയ്ക്കുന്നു.

കാറ്റാടി മരത്തണലിൽ

കെട്ടിപ്പിടിച്ചിരിക്കുന്ന

നമ്മളായി പകർത്തി

വരയ്ക്കുന്നു മറ്റൊരാൾ!വാക്കറ്റം :


തിര നനയ്ക്കാത്ത

അകലത്തിൽ

കൈകോർത്തിരുന്നൊരുവൾ

ചോദിക്കുന്നു

"എത്രയിഷ്ടം?"

"കടലോളം "

കടൽ ചിരിക്കുന്നു,

കണ്ണിലൊരു കടലൊളിപ്പിച്ചവളും..


2 അഭിപ്രായങ്ങൾ:

 1. തിര നനയ്ക്കാത്ത

  അകലത്തിൽ

  കൈകോർത്തിരുന്നൊരുവൾ

  ചോദിക്കുന്നു

  "എത്രയിഷ്ടം?"

  "കടലോളം "

  കടൽ ചിരിക്കുന്നു,

  കണ്ണിലൊരു കടലൊളിപ്പിച്ചവളും..

  മറുപടിഇല്ലാതാക്കൂ
 2. 'തിര നനയ്ക്കാത്ത

  അകലത്തിൽ

  കൈകോർത്തിരുന്നൊരുവൾ

  ചോദിക്കുന്നു

  "എത്രയിഷ്ടം?"

  "കടലോളം "

  കടൽ ചിരിക്കുന്നു,

  കണ്ണിലൊരു കടലൊളിപ്പിച്ചവളും..'

  ഇതാണ് സാക്ഷാൽ കവിത ...!

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍