കടലാസ്‌ തോണി


നദിയുടെ വിശാലതയിലേക്ക്‌ 
നീർച്ചാലുകളിലൂടെ നാമൊഴുക്കി വിടുന്ന കടലാസു തോണികൾ.. 
എത്ര പ്രാവശ്യം ഇളക്കി വിട്ടാലും 
എത്ര തന്നെ ഒഴുക്കുണ്ടായാലും അതിനൊപ്പം പോകാതെ 
വശങ്ങളിൽ തട്ടി തടഞ്ഞു നിന്നു പോകുന്നവ.. 

വഴിയിലെവിടെയോ തടഞ്ഞു നിൽപുണ്ട്‌ 
എന്നിലേക്കെത്തേണ്ട 
പ്രണയത്തിന്റെയൊരു കടലാസ്‌ തോണി.

വാക്കറ്റം :

എന്റേതുമാത്രമാവാനല്ലല്ലോ എന്റേതും കൂടിയാവാനല്ലേ പറഞ്ഞത്‌..
നിന്നിൽ നിന്നും ഞാനൂർന്നു പോയ വഴി തിരയുന്നു ഞാൻ

അകലം

അകലം 


ഭൂതകാലത്തെ പറ്റി ഒന്നും ചോദിച്ചിട്ടില്ല അതേപ്പറ്റി ഒരു
നോക്കു കൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല,
ഭാവി മധുരമാക്കി ത്തരാമെന്ന് ഒരിക്കലും മോഹിപ്പിച്ചിട്ടില്ല
കൂടെയുള്ള കാലത്തോളം പരസ്പരം വിശ്വസിക്കണമെന്നും 
സങ്കടപ്പെടുത്തില്ലെന്നുമായിരുന്നു വാക്കുറപ്പിച്ചത്‌.
എന്നിട്ടും
കൈചേർത്തു പിടിച്ചിരിക്കെ ഇറങ്ങിപോകാൻ മാത്രം 
മനസ്സകലത്തിലായിരിന്നുവോ നാം


വാക്കറ്റം :
വേരുകൾ കൊണ്ട്‌ കെട്ടിപ്പിടിച്ചിട്ടും 
ഇലകൾ കൊണ്ടുമ്മ വെച്ചിട്ടും 
പുറം കാഴ്ചയിൽ വെറും മരം പോലെ നിൽക്കുന്നവർ.മഷിത്തണ്ടിന്റെ കൂട്ടുകാര്‍