തിരക്ക്
സഖാവേ , ജീവിതം പൊതുവേ തിരക്കിലാണെന്നും
റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കാന്‍
എനിക്ക് സമയമില്ല എന്നും നിനക്കറിയാമല്ലോ ..?
ആനുകാലിക പ്രശ്നങ്ങള്‍ക്കെതിരെയെല്ലാം
' ഓണ്‍ലൈന്‍' മാധ്യമങ്ങളില്‍ ശക്തമായിത്തന്നെ
പ്രതികരിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ ..
നിരവധി കമന്റുകള്‍ അതിനു കിട്ടുന്നുമുണ്ട്.
പിന്നെയും എന്തിനാണ് നിങ്ങള്‍
എന്റെ അടച്ചിട്ട വാതിലില്‍ മുട്ടുന്നത് ..?!!!
വിശ്വാസം
കുറിയുടെയും ലോണിന്റെയും പണമടക്കേണ്ട
അവധി കഴിഞ്ഞ് നാളേറെയായി
ബാങ്കുകാരനും പലചരക്ക് കടക്കാരനും
വീട്ടില്‍ വന്നു അന്വേഷിച്ചു എന്നാ ഭാര്യ പറഞ്ഞത്.
ദൈവമേ.., കഴിഞ്ഞ സംക്രമത്തിനു
അമ്പലത്തിലെ ചില്ല് ഭണ്ടാരത്തില്‍
100 ന്റെ നോട്ടിട്ടത് നീ കണ്ടില്ലെന്നുണ്ടോ ..?!!
പിന്കുറിപ്പ് :
ആ പഴയ ഓട്ടൊഗ്രാഫ് പുസ്തകത്തിലെ
പേജുകളെല്ലാം പൊടിഞ്ഞു പോയിട്ടും
വടിവില്ലാത്ത അക്ഷരത്തില്‍ നീ എഴുതി വെച്ച
വാക്കുകള്‍ ഇപ്പോഴും 'മോണോലിസ ചിരി' ചിരിക്കുന്നുണ്ട്..