ഒന്ന് .. രണ്ട്.. മൂന്നു...!!
പുഞ്ചിരി പോലും സമ്മാനിക്കാത്ത
ആ തിരിഞ്ഞു നോട്ടത്തില്‍ അവസാനിച്ചത്രെ;
അവളുടെ പ്രണയ മഴ ,
ഹൃദയമേ നമുക്കിനി ഒറ്റയുടെ വെയില് കായാം ...!!കുളക്കരയിലെ അരയാല്‍
കവിതയ്ക്ക് പറ്റിയ ബിംബമേ അല്ലെന്നു
ആദ്യം പറഞ്ഞത് അവളാണ്.
വായടക്കാനാവാത്ത ഇലകള്‍ക്കും
ബുദ്ധി ജീവി ചമയുന്ന വേരുകള്‍ക്കും
കണ്ടു മടുത്ത, (ഒരു ദേശത്തിന്റെ )
നഗ്നതയുടെ വിവരണമേ
നല്‍കാനാവൂ പോലും.. :(
കടല്‍ത്തിരയിലെക്ക് കാലുനീട്ടി അവളുടെ മടിയില്‍ തലവെച്ചു കിടന്നു കൊണ്ട് ചോദിച്ചു :
'ഈ കടലോളം സ്നേഹമുണ്ടോ നിനക്കെന്നോട്.. ?'

നീല മിഴികളില്‍ വിഷാദം നിറച്ചു കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു:

' ഇന്നലത്തെ ഫ്രീ എസ് എം എസ് എല്ലാം നിനക്ക് തന്നെയല്ലെടാ അയച്ചു തന്നത് എന്നിട്ടും നീ...' പിന്കുറിപ്പ് : 

വഴിയരികില്‍,
ഇലകളെല്ലാം കൊഴിഞ്ഞ്
നഗ്നനാക്കപ്പെട്ട ഒരു ആണ്‍ മരം..
 
ഇത് പ്രണയത്തിന്റെ ഇലപൊഴിയും കാലം ...

45 അഭിപ്രായങ്ങൾ:

 1. ' ഇന്നലത്തെ ഫ്രീ എസ് എം എസ് എല്ലാം നിനക്ക് തന്നെയല്ലെടാ അയച്ചു തന്നത് എന്നിട്ടും നീ...'

  മറുപടിഇല്ലാതാക്കൂ
 2. വഴിയരികില്‍,
  അന്നത്തെ എസ്.എം.എസുകലെല്ലാം കഴിഞ്ഞ്,
  വ്യസനത്തോടെ,നഗ്നമാക്കപ്പെട്ട ഒരു ആണ്‍ മരം..

  ഇത് പ്രണയത്തിന്റെ ഇലപൊഴിയും കാലം ...

  നന്നായിരിക്കുന്നൂ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മണ്ടൂസാ.. പെരുത്ത്‌ നന്ദി ഡാ ആദ്യത്തെ വരവിനും കമ്മന്റിനും !!

   ഇല്ലാതാക്കൂ
 3. ഒറ്റ ബിംബം എസ്സ്എമ്മെസിലൂടെ...
  നന്നായി

  മറുപടിഇല്ലാതാക്കൂ
 4. :) കൊള്ളാം ...ഇഷ്ടപ്പെട്ടു ഉമേഷേ...:)

  മറുപടിഇല്ലാതാക്കൂ
 5. എല്ലാം ഇഷ്ടായി ..
  കൂടുതല്‍ ഇഷ്ടായത് ബിംബം ...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ' ഇന്നലത്തെ ഫ്രീ എസ് എം എസ് എല്ലാം നിനക്ക് തന്നെയല്ലെടാ അയച്ചു തന്നത് എന്നിട്ടും നീ...'

  എന്നിട്ടും നീ അങ്ങനെ ചോതിക്കരുതായിരുന്നു...

  :)........... തുടരുക.... എഴുത്ത്...

  മറുപടിഇല്ലാതാക്കൂ
 7. ആ എസ്. എം. എസ് കലക്കി..ബാക്കി എല്ലാം കിടിലന്‍.

  മറുപടിഇല്ലാതാക്കൂ
 8. "ഇന്നലത്തെ ഫ്രീ എസ് എം എസ് എല്ലാം നിനക്ക് തന്നെയല്ലെടാ അയച്ചു തന്നത് എന്നിട്ടും നീ "...........എന്നിട്ടും നീ തിരിച്ചറിഞ്ഞില്ല! വല്ലപ്പോഴെങ്കിലും പ്രസവത്തെക്കുറിച്ചും എഴുത് കുട്ടാ !!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രസവത്തെ കുറിച്ച് ഒന്നും അറീല്ല മാഷെ.. അത് കൊണ്ടാ പ്രണയമാകുമ്പോള്‍ കൊറച്ചു ധാരണയുണ്ട് :))

   ഇല്ലാതാക്കൂ
 9. പ്രണയത്തിന്റെ ഇലപൊഴിയും കാലം...
  പൊഴിയട്ടെ ഇലകള്‍ എല്ലാം...
  തണുത്തൊരു മഴ പോടിയുമ്പോള്‍
  വിടരരട്ടെ തളിരിലകള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 10. നന്നായിട്ടുണ്ട് ...
  എന്റെ ഇന്നലത്തെ ഫ്രീ എസ് എം എസ് ആര്‍ക്കാ അയച്ചു കൊടുത്തത് എന്ന് ഞാന്‍ ഒന്ന് ഓര്‍ത്തുനോക്കട്ടെ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നാരദന്‍ സാര്‍... പെരുത്ത്‌ നന്ദി വരവിനും കമന്റിനും :)

   ഇല്ലാതാക്കൂ
 11. എന്തിന്യാ‍ാ വെറുതെ വലിച്ചിഴക്ക് പറയുന്നത്..
  ഇതുപോലുള്ള ഷോർട്ട് മെസ്സേജ് പിങ്കുറിപ്പുകൾ മതിയല്ലോ അല്ലേ..

  പ്രണയം ഇലകൊഴിച്ചുപോയ ഒരു ‘ഒറ്റ’
  പ്പെട്ട ആണ്മരത്തിൻ പ്രതി’ബിംബം’
  ഈ ‘എസ്.എം.എസിൽ’
  കൂടി വായിച്ചെടുക്കുവാൻ കഴിഞ്ഞു കേട്ടോ ഉമേഷ്

  മറുപടിഇല്ലാതാക്കൂ
 12. എസ് എം എസ് സൂപ്പര്‍ ,,,,,

  ശരിക്കും മര്‍മ്മം അറിഞ്ഞു എഴുതി അല്ലെ

  പക്ഷെ ബിംബം അത്ര ഇഷ്ട്ടപെട്ടില്ല ,

  എന്നും പതിവ് പോലെ പിന്കുറിപ്പ് : മാര്‍ച്ച്‌ മാസം ,കാറ്റാടി മരങ്ങളില്‍ നിന്ന് പ്രണയം കൊഴിഞ്ഞു പോകുന്ന കാലം

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍