പല്ലി
ഒരൊറ്റ നിമിഷത്തില്‍
എല്ലാ ചോദ്യങ്ങളുടെയും വാല്‍ മുറിച്ചു കളഞ്ഞു
ഒറ്റയാവുക എന്നത് എളുപ്പമായിരിക്കാം,
നൂറു സ്വപ്നങ്ങളുടെ കനമുള്ള പുതിയവ
വീണ്ടും കിളിര്‍ക്കുന്നത് വരെ എങ്കിലും
ഉത്തരം താങ്ങുക എന്നത്...
പഠനം
ഞാനിട്ടു തന്ന കുത്തുകളിലോരിടത്തും,
നീ അവസാനിപ്പിച്ച റെയില്‍ പാത വരച്ചു ചേര്‍ത്തിട്ടില്ല.
എനിക്ക് മുകളിലൂടെ വരഞ്ഞു കയറിയ നിനക്ക്
ഞാനിട്ടു തന്ന കുത്തുകളിലോരിടത്തും,
നീ അവസാനിപ്പിച്ച റെയില്‍ പാത വരച്ചു ചേര്‍ത്തിട്ടില്ല.
എനിക്ക് മുകളിലൂടെ വരഞ്ഞു കയറിയ നിനക്ക്
എവിടുന്നാണ് ആള്‍ക്കനം മാത്രം ബാക്കിയാക്കുന്ന
സമാന്തരങ്ങളെ കൂട്ടു കിട്ടിയത് ....
പിന്‍കുറിപ്പ് :
വേലിക്കല്‍ നിറഞ്ഞു പൂത്തിരിക്കുന്ന
ചെമ്പരത്തിയെയും, നിന്നേം തലയിലേറ്റുന്നത്
ഭ്രാന്ത് തന്നെയാണെന്നു
ഇന്നലേം അവര് പറഞ്ഞിരുന്നു.