പല്ലി
ഒരൊറ്റ നിമിഷത്തില്‍
എല്ലാ ചോദ്യങ്ങളുടെയും വാല്‍ മുറിച്ചു കളഞ്ഞു
ഒറ്റയാവുക എന്നത് എളുപ്പമായിരിക്കാം,
നൂറു സ്വപ്നങ്ങളുടെ കനമുള്ള പുതിയവ
വീണ്ടും കിളിര്ക്കുന്നത് വരെ എങ്കിലും
ഉത്തരം താങ്ങുക എന്നത്...
പഠനം
ഞാനിട്ടു തന്ന കുത്തുകളിലോരിടത്തും,
നീ അവസാനിപ്പിച്ച റെയില്‍ പാത വരച്ചു ചേര്‍ത്തിട്ടില്ല.
എനിക്ക് മുകളിലൂടെ വരഞ്ഞു കയറിയ നിനക്ക്
ഞാനിട്ടു തന്ന കുത്തുകളിലോരിടത്തും,
നീ അവസാനിപ്പിച്ച റെയില്‍ പാത വരച്ചു ചേര്‍ത്തിട്ടില്ല.
എനിക്ക് മുകളിലൂടെ വരഞ്ഞു കയറിയ നിനക്ക്
എവിടുന്നാണ് ആള്‍ക്കനം മാത്രം ബാക്കിയാക്കുന്ന
സമാന്തരങ്ങളെ കൂട്ടു കിട്ടിയത് ....
പിന്‍കുറിപ്പ് :
വേലിക്കല്‍ നിറഞ്ഞു പൂത്തിരിക്കുന്ന
ചെമ്പരത്തിയെയും, നിന്നേം തലയിലേറ്റുന്നത്
ഭ്രാന്ത് തന്നെയാണെന്നു
ഇന്നലേം അവര് പറഞ്ഞിരുന്നു.
ഒറ്റയാവുക എന്നത് എളുപ്പമായിരിക്കാം,
മറുപടിഇല്ലാതാക്കൂനൂറു സ്വപ്നങ്ങളുടെ കനമുള്ള പുതിയവ
വീണ്ടും കിളിര്ക്കുന്നത് വരെ എങ്കിലും
ഉത്തരം താങ്ങുക എന്നത്...
ഉത്തരാധുനികതയുടെ മണമുള്ള കവിതകള്‍ രണ്ടും ചിന്താബന്ധുരം.മനോഹരം.അഭിനന്ദനങ്ങള്‍ !
മറുപടിഇല്ലാതാക്കൂചോദ്യത്തിന് ഉത്തരം
മറുപടിഇല്ലാതാക്കൂഉത്തരം താങ്ങി.
സമാന്തരമില്ലാത്ത പാതകൾ താണ്ടി ഉത്തരാധുനികതയിലെത്തിയല്ലേ...
ഇന്നലേം അവര് പറഞ്ഞത് ശരിയാണോന്ന് എനിക്ക് സംശയം
മറുപടിഇല്ലാതാക്കൂഅവര് എന്തെങ്കിലുമൊക്കെ പറയും.
മറുപടിഇല്ലാതാക്കൂഅതൊന്നും ശരിയാവണമെന്നില്ല.
ചോദ്യം വ്യക്തമായാലല്ലെ ഉത്തരത്തിനു വ്യക്തത കിട്ടൂ...
മറുപടിഇല്ലാതാക്കൂഎനിക്കൊന്നും പറയാനില്ല...
എന്താധുനികമായാലും സുഖിച്ചു.
മറുപടിഇല്ലാതാക്കൂഒറ്റയാവുക എന്നത് എളുപ്പമായിരിക്കാം,
മറുപടിഇല്ലാതാക്കൂനൂറു സ്വപ്നങ്ങളുടെ കനമുള്ള പുതിയവ
വീണ്ടും കിളിര്ക്കുന്നത് വരെ എങ്കിലും
ഉത്തരം താങ്ങുക എന്നത്...
:)
പാവം ചെമ്പരത്തി.
മറുപടിഇല്ലാതാക്കൂമനോഹരം...
മറുപടിഇല്ലാതാക്കൂഎല്ലാ ചോദ്യങ്ങളുടെയും വാല്‍ മുറിച്ചു കളഞ്ഞു
മറുപടിഇല്ലാതാക്കൂഒറ്റയാവുക എന്നത് എളുപ്പമായിരിക്കാം,
നൂറു സ്വപ്നങ്ങളുടെ കനമുള്ള പുതിയവ
വീണ്ടും കിളിര്ക്കുന്നത് വരെ എങ്കിലും
ഉത്തരം താങ്ങുക എന്നത്...
മനോഹരം. ചെമ്പരത്തിയെ ചെവിമുകളിൽ തിരുകി വക്കുന്നത് ഭ്രാന്തുണ്ടായാലാണെന്ന സങ്കൽപ്പം വെറുതേ വന്നതല്ല. അല്ലേ ? വിഷുദിനാശംസകൾ.
കടുപ്പമുള്ള വാക്കുകള്‍
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂഎനിക്ക് മുകളിലൂടെ വരഞ്ഞു കയറിയ നിനക്ക്
മറുപടിഇല്ലാതാക്കൂഎവിടുന്നാണ് ആള്‍ക്കനം മാത്രം ബാക്കിയാക്കുന്ന
സമാന്തരങ്ങളെ കൂട്ടു കിട്ടിയത് ....
നല്ല വരികള്‍ ... ആശംസകള്‍ ....!!
ആശംസകള്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഉത്തരാധുനികത്ത്തിനു ആശംസകള്‍.. പിന്കുറിപ്പാ എനിക്കിഷ്ടായത്..
മറുപടിഇല്ലാതാക്കൂനല്ല ചിന്തകൾക്കെന്റെ നമസ്കാരം........
മറുപടിഇല്ലാതാക്കൂgood one umesh ..sry for late
മറുപടിഇല്ലാതാക്കൂ