അപ്പൂപ്പന് താടി
വളരെ അകലത്തു നിന്നും നിഷ്കളങ്കതയുടെ വിരല്‍ത്തുമ്പിലേക്ക് പാറി വന്നു
സ്നേഹത്തിന്റെ ആര്‍ദ്രതയില്‍, കാത്തു വെച്ച ഒരേ ഒരു വിത്ത് സമ്മാനിച്ച്,
ഊതി പറത്തുന്നതിനു മുന്പെയുള്ള ഒരു ചുംബനം മാത്രം തിരിച്ചു വാങ്ങി
കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളും
നീയല്ലാതെ മറ്റാര് സമ്മാനിക്കാന്‍ ..?!!
പല്ല് വേദന
വന്നു കഴിഞ്ഞാല്‍ പിന്നെ
മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാന്‍
അവസരം തരാത്ത
കൂട്ടുകാരിയാണ് നീ ...
പിന്കുറിപ്പ് :
തറവാട്ടു മുറ്റത്ത് കുട്ടികള്‍ ഇപ്പോഴും കളിക്കുന്നുണ്ട് ,
ചെമ്പക പൂ കമ്മല്‍ ഉണ്ടാക്കി കൊടുക്കാത്തതിനാല്‍
അവരുടെ ഇടയില്‍
ആരും ഇത്രയും കാലം പിണങ്ങാറില്ല പോലും..!!