അടച്ചു വെക്കാൻ ഒന്നുമില്ലാത്തവന്റെ വീട്ടിൽ













വാതിൽക്കൽ തന്നെയുള്ള

ഈ കാത്തു നിൽപ്പിനെ

കയറി വരാൻ മടിച്ചിട്ടെന്ന്

കരുതും

ഇറങ്ങിപ്പോകാൻ

എളുപ്പത്തിനെന്ന്

തിരുത്തും


അടച്ചു വെക്കാൻ ഒന്നുമില്ലാത്തവന്റെ

വീട്ടിൽ



കള്ളങ്ങൾ 


ജനൽചില്ലിനപ്പുറം

ആർത്തലച്ചു പെയ്യുന്ന

മഴയെന്ന പോലെ

നിന്റെ കള്ളങ്ങളെ

കേൾക്കുന്നു.

തണുപ്പേറ്റു വാങ്ങി

പുതച്ചുറങ്ങുന്നു




തടവറ


ആഴത്തിലൊന്നുമേൽക്കാതെ

അസ്ഥികളൊടിയാതെ

തൊലിപ്പുറം പോറിയാലും

ഓരോ അനക്കത്തിലും

മുറിവ് മുറിവെന്നുറക്കെ

വിളിച്ചോർമ്മപ്പെടുത്തുന്ന

മഞ്ഞുകാലത്തിന്റെ തടവറയിലാണിന്ന്.



ഏകാന്തതയുടെ നടുക്കടലിൽ തുഴയുമ്പോൾ..



എഴുതിയിടുന്നതൊന്നും

കവിതയല്ലെന്ന് ഉറപ്പുണ്ട്.

ഉൾക്കടലിൽ,

ചങ്ങാടത്തിൽപ്പെട്ടു പോയവൻ

കൂവി വിളിക്കുന്നത് പോലെ

ചെയ്തു പോകുന്നതാണ്‌.

ഏകാന്തതയുടെ

നടുക്കടലിൽ തുഴയുമ്പോൾ..


വാക്കറ്റം :


ഇടയിലെത്ര വസന്തം വിടർന്നാലും

കണ്ടുമുട്ടും വരെ അപരിചിതരായി

തുടരുന്ന നമ്മൾ


മഷിത്തണ്ടിന്റെ കൂട്ടുകാര്‍