കവല

പ്രതിമ














ഒന്നിനും പ്രതികരിക്കാതെ നില്‍ക്കുന്നത്
ഉളിയും കരിങ്കല്ലും തമ്മിലുള്ള അനശ്വര പ്രണയത്തിന്റെ
സന്തതികള്‍ മാത്രമല്ല;
പത്തു മാസം ചുമന്നു നൊന്തു പെറ്റവയും
പക്ഷികള്‍ ചെക്കേറാത്ത പ്രതിമകള്‍ ആകാറുണ്ട്, പല അവസരങ്ങളിലും..!!


 കൊടിമരങ്ങള്‍













എപ്പോഴും തല ഉയര്‍ത്തി നിവര്‍ന്നു നില്‍ക്കും ,
ഏതു നിറത്തിലുള്ള കൊടികള്‍ ആയാലും
കാറ്റിനനുസരിച്ച് ഇടത്തോട്ടോ വലത്തോട്ടോ പാറും
എന്നാല്‍ ശക്തിയായി കാറ്റടിക്കുമ്പോള്‍
കൊടിമരത്തോട് ചേര്‍ന്ന് നില്ക്കാറാണ്  പതിവ് !!

തട്ടുകട













ചായ കുടിക്കാന്‍ ചെന്നാല്‍
ചുവപ്പും വെളുപ്പും കാവിയും പച്ചയും
വേണ്ട രീതിയില്‍ ചേര്‍ത്ത്
"നമുക്ക് വേണ്ടി" ചായ തരുന്ന സ്ഥലം വേറെയില്ല ..!




തിരൂര്‍ ബ്ലോഗ്‌ മീറ്റില്‍ വെച്ച്  പ്രകാശനം  ചെയ്ത കാ വാ രേഖ യില്‍ നിന്ന്

37 അഭിപ്രായങ്ങൾ:

  1. ഒന്നിനും പ്രതികരിക്കാതെ നില്‍ക്കുന്നത്
    ഉളിയും കരിങ്കല്ലും തമ്മിലുള്ള അനശ്വര പ്രണയത്തിന്റെ
    സന്തതികള്‍ മാത്രമല്ല;
    പത്തു മാസം ചുമന്നു നൊന്തു പെറ്റവയും
    പക്ഷികള്‍ ചെക്കേറാത്ത പ്രതിമകള്‍ ആകാറുണ്ട്, പല അവസരങ്ങളിലും..!!

    മറുപടിഇല്ലാതാക്കൂ
  2. പത്തു മാസം ചുമന്നു നൊന്തു പെറ്റവയും
    പക്ഷികള്‍ ചെക്കേറാത്ത പ്രതിമകള്‍ ആകാറുണ്ട്, പല അവസരങ്ങളിലും..!!

    മറുപടിഇല്ലാതാക്കൂ
  3. കവിത പുസ്തകത്തില്‍ വായിച്ചിരുന്നു. പത്തുമാസം ചുമന്നു നൊന്തു പെറ്റ പ്രതിമ... നന്നായി. ശക്തിയായി കാറ്റടിക്കുമ്പോള്‍ കൊടി മരത്തോട്‌ ചെര്‍ന്നു നില്‍ക്കാറാണ്‌ പതിവ്‌.. ശരിയോ?. കാറ്റ്‌ ചുഴറ്റിയടിക്കുമ്പോളല്ലെ അങ്ങ്നെ സംഭവിക്കുക. നിറങ്ങള്‍ വിളമ്പുന്ന ചായക്കട ഒരു പഴമ്പുരാണമായി മാറിക്കൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഉമേഷ്‌. ഉറങ്ങിപ്പോകാതെ നോക്കുക. ഉറങ്ങാത്ത ഉമേഷിനെ സമൂഹത്തിന്‌ ആവശ്യമുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട്. തുഞ്ചൻപറമ്പിൽ പരിചയപ്പെടുന്നതു കണ്ടിരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഉമേഷ്‌ എന്തോ ഈ കവിത എനിക്ക് ഇഷ്ട്ടപെട്ടില്ല ......
    പിന്നെ എഴുതുമ്പോള്‍ വാകുയ്ക്ലെ മുറിക്കുമ്പോള്‍ അതിന്റെ ഭംഗി നഷ്ട്ടപെടും

    മറുപടിഇല്ലാതാക്കൂ
  6. ഉഗ്രന്‍ ഉമേഷിയന്‍ നിരീക്ഷണങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  7. നല്ല വരികള്‍. എനിക്കിഷ്ടായി.

    ആശംസകള്‍

    www.chemmaran.blogspot.com

    മറുപടിഇല്ലാതാക്കൂ
  8. ശക്തമായ കാറ്റടിക്കുമ്പോള്‍ മരത്തോട് ചേര്‍ന്ന് നില്‍ക്കും.

    കൊച്ചു കവിതകള്‍ പതിവുപോലെ ഭംഗിയായി.

    മറുപടിഇല്ലാതാക്കൂ
  9. നല്ല വരികൾ.. വളരെ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  10. നല്ല നിരീക്ഷണ പാടവത്തോടെ ചൊല്ലിയിരിക്കുന്നൂ...
    പിന്നെ മീറ്റിനെ ഒന്നും പറഞ്ഞില്ലല്ലോ ഉമേഷ്

    മറുപടിഇല്ലാതാക്കൂ
  11. ഇഷ്ടായി കവിത കൊടിയാണ് കൂടുതല്‍ ഇഷ്ടായത്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. കൊടിമരങ്ങള്‍ നന്നേ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  13. എനിക്കും കൊടിമരങ്ങള്‍ ആണ് ഇഷ്ടമായത്...

    മറുപടിഇല്ലാതാക്കൂ
  14. :) ചായക്കടയെ പറ്റിയുള്ള നിരീക്ഷണം അസ്സലായി കേട്ടോ

    മറുപടിഇല്ലാതാക്കൂ
  15. എപ്പോഴും തല ഉയര്‍ത്തി നിവര്‍ന്നു നില്‍ക്കും ,
    ഏതു നിറത്തിലുള്ള കൊടികള്‍ ആയാലും
    കാറ്റിനനുസരിച്ച് ഇടത്തോട്ടോ വലത്തോട്ടോ പാറും
    എന്നാല്‍ ശക്തിയായി കാറ്റടിക്കുമ്പോള്‍
    കൊടിമരത്തോട് ചെന്ന് നില്ക്കാറാണ് പതിവ് !!
    super


    ഇങ്ങനെയൊക്കെയാണ് കവിത.
    ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  16. പ്രതിമ ആണു ഇഷ്ടമായത്. അര്‍ത്ഥവത്തായ വരികള്‍

    മറുപടിഇല്ലാതാക്കൂ
  17. ഉളീടേ മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക്
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  18. എനിക്കിഷ്ടമായത് തട്ടുകടയാണ്..

    മറുപടിഇല്ലാതാക്കൂ
  19. എല്ലാം നന്നായിട്ടുണ്ട് ..
    അഭിനന്ദനങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  20. ആശംസകള്‍. 'ഇന്ന്'കിട്ടിയാല്‍ അറിയിക്കണം.

    മറുപടിഇല്ലാതാക്കൂ
  21. എനിയ്ക്കു കൊടിമരങ്ങള്‍ ഏറെ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  22. പിന്‍‌കുറിപ്പെവിടെ മാഷേ ?

    കൊള്ളാം പ്രതീകങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  23. @ ബിഗു :
    നന്ദി ബിഗുലേട്ടാ.. വരവിനും കമന്റിനും

    @ moideen angadimugar :
    വരവിനും കമന്റിനും നന്ദി

    @ khader patteppadam :
    വളരെ നന്ദി പുസ്തകതിലെയും ഇവിടുത്തെയും വായനയ്ക്ക്

    @ ശ്രീനാഥന്‍ :
    എന്നിട്ട് ശ്രീ മാഷെ ഞാന്‍ പരിചയപ്പെട്ടില്ലേ ? നന്ദി മാഷെ ഈ വരവിനും കമന്റിനും

    @ junaith:
    നന്ദി ഈ വരവിനും കമന്റിനും

    @ MyDreams :
    വളരെ തിരക്കിട്ട് എഴുതികൊടുത്തതാ, ഏറ്റവും അവസാനം കൊടുത്തത് ഞാനാണെന്ന് തോന്നുന്നു അതിന്റെ പാകപ്പിഴയാ ..

    @ ഭാനു കളരിക്കല്‍: :
    ഹ ഹ ഹ അത് കലക്കി ഭാനു മാഷേ

    @ ismail chemmad :
    നന്ദി മാഷെ

    @ ചെമ്മരന്‍ :
    ചെമ്മരാ വരവിനും കമന്റിനും നന്ദി , പിന്നെ നിന്റെ ബ്ലോഗ്‌ കണ്ടു നന്നായിരിക്കുന്നു

    @ പട്ടേപ്പാടം റാംജി :
    രംജി സാര്‍.. വഴി മറക്കാത്ത വരവിനു വീണ്ടും നന്ദി

    @ Jefu Jailaf :
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം !! വീണ്ടും വരുമല്ലോ ..

    @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.:
    മീറ്റിനെ കുറിച്ച് എല്ലാരും പറഞ്ഞു തീരട്ടെ എന്ന് കരുതി

    @ വീ കെ :
    മാഷേ ആശംസകള്‍ കിട്ടി ബോധിച്ചു

    @ the man to walk with :
    കൊടിമരം ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം

    @ ഒരില വെറുതെ :
    നന്ദി മാഷേ വരവിനും കമന്റിനും

    @ Vayady :
    കൊടിമരങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം

    @ Lipi Ranju :
    ആഹാ.. ലിപിക്കും കൊടിമരമാണോ ഇഷ്ടായത് തങ്ക്സുണ്ടുട്ടോ..

    @ രമേശ്‌ അരൂര്‍ :
    നന്ദി രമേശേട്ടാ വരവിനും കമന്റിനും

    @ ശ്രീദേവി :
    ചായ ക്കട ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, ഇടയ്ക്കിടയ്ക്ക് വന്നു ചായ കുടിച്ചു പോകുമല്ലോ

    @ »¦മുഖ്‌താര്‍¦udarampoyil¦« :
    നന്ദി മുക്താര്‍ ഭായ് വരവിനും കമന്റിനും

    @ സ്വപ്നസഖി :
    പ്രതിമയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം !!

    @ Shukoor :
    നന്ദി മാഷെ വരവിനും കമന്റിനും

    @ Fousia R :
    ഏയ്‌ അത്രയ്ക്കൊന്നും വരില്ല !! :-) നന്ദി വരവിനും കമന്റിനും

    @ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി :
    ശ്രീജിത്തേട്ടാ കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    @ സിദ്ധീക്ക..
    അപ്പൊ കയറി ഒരു ചായ കുടിച്ചു പോകുമല്ലോ

    @ ente lokam :
    എല്ലാം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    @ jayarajmurukkumpuzha :
    ഇവിടം ആദ്യം ആണെന്ന് തോന്നുന്നു ?!

    നന്ദി വരവിനും കമന്റിനും

    @ ശങ്കരനാരായണന്‍ മലപ്പുറം :
    ആശംസകള്‍ കിട്ടി ബോധിച്ചു 'ഇന്ന് ' ഇന്ന് വരെ കിട്ടിയിട്ടില്ല കിട്ടുമായിരിക്കും അവിടെ കിട്ടിയോ ?

    @ കുസുമം ആര്‍ പുന്നപ്ര :
    കൊടിമരങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    @ ജീവി കരിവെള്ളൂര്‍ :
    എന്താ ആരും ചോദിക്കാത്തെ എന്ന് ചിന്തിക്കുകയാ ഇത് വരെ !! സമാധാനം ആയി പിന്കുറിപ്പ് ഉണ്ട് പക്ഷെ ഈ കവിത പ്രസിദ്ധീകരിച്ചതില്‍ പിന്‍ കുറിപ്പ് ഉണ്ടായിരുന്നില്ല അത് കൊണ്ടാ ഇവിടേം ... അടുത്ത കവിത മുതല്‍ വീണ്ടും പിന്കുറിപ്പ് ഉണ്ടാകും !!


    എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഈസ്റ്റെര്‍ ആശംസകള്‍ സ്നേഹ പൂര്‍വ്വം ഉമേഷ്‌

    മറുപടിഇല്ലാതാക്കൂ
  24. സ്ഥിരം ‘ചായ‘ കുടിക്കുന്ന,‘കൊടി‘ പിടിക്കുന്ന ‘പ്രതിമകൾ‘ അല്ലേ


    അത്തരം ഒരു പ്രതിമക്കെങ്ങിനെ ഇത്ര പ്രതിഭയൊടെ എഴുതാൻ കഴിയുന്നൂ...!

    മറുപടിഇല്ലാതാക്കൂ
  25. നല്ല നീക്ഷണം... നല്ല രചനാപാടവം...ശക്തമായ ബിംബങ്ങൾ കുഞ്ഞ് കവിതകളിൽ ഉറങ്ങിക്കിടക്കുന്ന വലിയ സത്യങ്ങൾ.. തരം തിരിക്കുന്നില്ലാ മൂന്ന് കവിതകളും വളരെ മനോഹരം..എല്ലാഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  26. മൂന്നു കവിതയും എനിയ്ക്കിഷ്ടമായി. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍