കൂട്ട്






















എന്നത്തെയും പോലെ
നീ തന്നെ ക്ലാസില്‍ ആദ്യമെത്തും
ഗേറ്റിനടുത്തെ പറങ്കിമാവിന്റെ കൊമ്പില്‍
"നവാഗതര്‍ക്ക് സ്വാഗതം" എന്ന ബാനര്‍ കെട്ടുകയായിരിക്കും
ഞാനപ്പോള്‍ ..

തമ്പാനേട്ടന്‍ തുറന്നിട്ടു പോയ ക്ലാസ് റൂമിന്റെ
വാതില്‍ തള്ളി തുറന്നു നീ അകത്തേക്ക് പോകും

രണ്ടു മാസങ്ങള്‍ക്ക് മുന്നേ
പപ്സും നാരാങ്ങാ വെള്ളവും കഴിച്ച്
നിങ്ങളൊക്കെ ഇറങ്ങിപ്പോയതിന് ശേഷം,
കളര്‍ ചോക്ക് വെള്ളത്തില്‍ നനച്ച്
ബോര്‍ഡില്‍ ഞാനെഴുതി വെച്ച നമ്മുടെ
പേരുകള്‍ കാണും
മറ്റാരും കാണും മുന്‍പേ
ഹൃദയ ചിഹ്നമടക്കം നീ മായ്ച്ചു കളയും..


ഈ അവസാന വര്‍ഷമെങ്കിലും
നമ്മുടെയീ ശുഭ്ര പതാകയ്ക്ക് കീഴെ
ഞാന്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍
ഏറ്റു വിളിക്കില്ലേ നീ ??!!


വാക്കറ്റം :
  ഡസ്ടര്‍ കൊണ്ട് പല തവണ മായ്ച്ചിട്ടും
മായാതെ കിടക്കുന്ന
നനഞ്ഞ ചോക്കെഴുത്ത്‌ !!

9 അഭിപ്രായങ്ങൾ:

  1. ഈ അവസാന വര്‍ഷമെങ്കിലും
    നമ്മുടെയീ ശുഭ്ര പതാകയ്ക്ക് കീഴെ
    ഞാന്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍
    ഏറ്റു വിളിക്കില്ലേ നീ ??!!

    മറുപടിഇല്ലാതാക്കൂ
  2. ഉമ്മച്ചാ ഇങ്ങനെ nostalgic ആക്കല്ലെടാ ..സങ്കടം വരുന്നു ഇതൊക്കെ കാണുമ്പോൾ

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട്..
    ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  4. ഹൃദയത്തില്‍ പതിഞ്ഞ സ്നേഹം മായാതിരിക്കട്ടെ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഡസ്ടര്‍ കൊണ്ട് പല തവണ മായ്ച്ചിട്ടും
    മായാതെ കിടക്കുന്ന
    നനഞ്ഞ ചോക്കെഴുത്ത്‌ !!

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍