നിവർന്നു നിൽക്കാൻ
പോലുമാകാത്ത പുഴു ജീവിതത്തിന്
ഇലത്തണല് നൽകും
വെയിലു തട്ടാതെ
മഴ നനയാതെ..
മഴവില്ല് മേലങ്കി പുതച്ച്
നീണ്ട നാൾ
പറ്റിച്ചേർന്ന് കിടക്കും
ആ ഒട്ടിച്ചേരലിൽ,
സഹനങ്ങളിൽ, സ്നേഹത്തിൽ
സ്വന്തമെന്ന് കരുതും.
എങ്കിലും
ചിറകു മുളക്കുന്ന
ആദ്യനാളിൽ
പറന്ന് പോവുക തന്നെ
ചെയ്യും
പണ്ടാരാണ്ട് പറഞ്ഞ പോലെ
ചേർത്തു പിടിക്കുന്നത് മാത്രമല്ല
സ്നേഹം
വിട്ടു കൊടുക്കുന്നതുമാണ്.
തോറ്റു പോകാത്തവർ
ഇരുളു വീഴും മുമ്പേ
അവസാനിപ്പിക്കേണ്ട യാത്രയിലും
വീണു പോയവരെ എഴുന്നേൽപ്പിക്കുന്നു
ജീവിതത്തിൽ നിന്നൊരു
ചീന്ത് ചേർത്ത് കെട്ടി
മുറിവുണക്കുന്നു, വേദനകൾക്ക്
കൂട്ടിരിക്കുന്നു.
യാത്ര
അവസാനിപ്പിക്കാത്തത് കൊണ്ട് മാത്രം
തോറ്റു പോകാത്തവർ
യാത്ര
കൂടെയുണ്ടെന്ന് ഇടയ്ക്കിടെ
ഓർമിപ്പിക്കും, ചേർത്തു പിടിക്കും
ഒറ്റ നാളിൽ
തിരിച്ചെത്തുമെന്നുറപ്പിൽ
നിറഞ്ഞിരുന്ന ഇടങ്ങളിൽ
ഓർമ്മകൾ നിറച്ച്
തിരിച്ചു വരാത്ത യാത്ര പോകും.
അതെ ചേർത്തു പിടിക്കുന്നത് മാത്രമല്ല
മറുപടിഇല്ലാതാക്കൂസ്നേഹം വിട്ടു കൊടുക്കുന്നതുമാണ്...
നല്ല രചന
മറുപടിഇല്ലാതാക്കൂആശംസകൾ