മിസ്‌ കോൾ

മിസ്‌ കോൾ

പ്രണയത്തിൽ
പരാജയത്തിനു ശേഷം ,
നാമിങ്ങനെ നടന്നു മറയുന്ന വഴികളെല്ലാം ,
ഏതു കൂരിരുട്ടിലും
കണ്ണു കെട്ടി നടക്കാൻ പാകത്തിൽ
പരിചിതമാണെനിക്ക്. !
നിന്റെ കാര്യമാലോചിക്കുമ്പോഴാ
നീ, നിന്നിലേക്ക്‌ തിരിച്ചെത്തിയാൽ
ഒരു മിസ്‌ കോളടിച്ചേക്കണേ ..!!# 2 

ഊതി വീർപ്പിച്ച പിണക്കത്തെ
ഒരുമ്മയുടെ സൂചിമുനകൊണ്ട്‌ തകർത്ത്‌..
കുറുമ്പുകളുടെ കുന്നിന്മുകളിൽ കയറി മേഘങ്ങളുടെ മടിയിൽ കഞ്ഞീം കറീം വെച്ച്‌ കളിച്ച്‌
ഒരു കണ്ണിറുക്കികാണിക്കലിനു അപരിചിതരായി കടലു നീന്തി പോകുന്നു നമ്മൾ...  
 വാക്കറ്റം :
എനിക്കെന്നെ തിരിച്ചു താ ..
മനം നിറയെ നീയാണിപ്പോൾ ...!!!


10 അഭിപ്രായങ്ങൾ:

 1. ഒരു മിസ്‌ കോളടിച്ചേക്കണേ ..!!

  മറുപടിഇല്ലാതാക്കൂ
 2. ഒരു മിസ് കോളില്‍ തീരും പിണക്കമെല്ലാം....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. പിന്നേം കണ്ടപ്പോ തന്തോയം .:-)

  മറുപടിഇല്ലാതാക്കൂ
 4. മനോഹരം....കവിതകള്‍ വര്‍ത്തമാനം ദിനപത്രത്തില്‍ SANDAYIL പ്രസിതികരിക്കം അയക്കുക വിലാസം online@varthamanam.com

  മറുപടിഇല്ലാതാക്കൂ
 5. നിന്നിൽ നഷ്ടപ്പെട്ടുപോയ ഞാൻ...:)

  മറുപടിഇല്ലാതാക്കൂ
 6. ഒരു കണ്ണിറുക്കികാണിക്കലിനു
  അപരിചിതരായി കടലു നീന്തി പോകുന്നു നമ്മൾ.

  മറുപടിഇല്ലാതാക്കൂ
 7. ഊതി വീർപ്പിച്ച പിണക്കത്തിനു ഒരു മിസ്സ്ഡ് കോൾ മതി.

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍