നേരത്തെ ഉണരുന്ന രാവിലെകളില്‍,
നിന്നെ എനിക്ക് സമ്മാനിക്കാനല്ലെങ്കില്‍ പിന്നെ
മറ്റെന്തിനാണ് വിട്ടിനടുത്തെ ഇടവഴിയില്‍
ഇലഞ്ഞിയും മുല്ലയും പൂക്കുന്നത് ?
ഒരൊറ്റയുമ്മ കൊണ്ട് നിന്റെ പിണക്കം
മാറ്റാനല്ലെങ്കില്‍ പിന്നെയെന്തിനാണ്
കാവിനുള്ളിലെ വഴിയില്‍ ഇത്ര ഇരുട്ട് ?
കൈകോര്‍ത്തു പിടിച്ചു തോളുരുമ്മി
നടക്കാനല്ലെങ്കില്‍ പിന്നെയെന്തിനാണ്
കുന്നിന്‍ മുകളിലേക്ക് ഈ ഒറ്റയടിപ്പാത ?
ഒരു സൈക്കിളില്‍ ഒരു വലിയ മഴ
ഒരുമിച്ചു നനയാനല്ലെങ്കില്‍ പിന്നെ
പാടത്തിനെന്തിനാണീ ഒറ്റ വരമ്പ് ?
ഇടവഴി റോഡാകുമ്പോഴും
കാവ് പാര്‍ക്ക് ആകുമ്പോഴും
വയല് വീടാകുമ്പോഴും
സങ്കടം തോന്നുന്നത്
പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..
പിന്കുറിപ്പ് :
നേരായ വഴിയിലൂടെ ഒരിക്കല്‍ പോലും വരാത്തത് കൊണ്ട്
നിന്നിലേക്കുള്ള ഓരോ കുറുക്കു വഴിയും
എനിക്ക് മന പാഠമാണ് !!
അത് കൊണ്ട് മാത്രമാണ് !!
മറുപടിഇല്ലാതാക്കൂഎനിക്കൊന്നു കമെന്റ ടിക്കാന്‍ അല്ലെങ്കില്‍ എന്തിനാണ് നിനക്കീ ബ്ലോഗ്
മറുപടിഇല്ലാതാക്കൂഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..
മറുപടിഇല്ലാതാക്കൂഞാനും എന്തൊക്കെയോ മറന്നു
സങ്കടം തോന്നുന്നത്
മറുപടിഇല്ലാതാക്കൂപ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..
കവിത കൊള്ളാം ,,കോളേജില്‍ പഠിക്കുന്ന കാലത്തും പിന്‍ കുറിപ്പിലാണ് കൂടുതല്‍ താല്പര്യം അല്ലെ :)
മറുപടിഇല്ലാതാക്കൂറോഡിലേക്കും പാര്‍ക്കിലേക്കും ടൗണിലേക്കും പ്രണയത്തെ പറച്ചുനടാന്‍ ശ്രമിക്കണം.
മറുപടിഇല്ലാതാക്കൂപുരോഗമനവാദിയായത് കൊണ്ട് പറയുന്നതല്ല, അല്ലാതെ വേറെ വഴിയില്ല മച്ചാ..:(
കവിത കലക്കി, കൊമ്പന്റെ കമന്റും ..:)
ഈ വാഗ് ശില്പം ഏറെ ഇഷ്ടമായി കേട്ടോ ഉമേഷ്.
മറുപടിഇല്ലാതാക്കൂഅവളെ വീണ്ടും വിളിക്കുക,
മറുപടിഇല്ലാതാക്കൂറോഡിലും പാര്‍ക്കിലും വീട്ടിലും കൊണ്ടുപോവുക,
അപ്പോള്‍ അവിടെയെല്ലാം വീണ്ടും അവളെ മറന്നുവയ്ക്കാം...
(കുറുക്കുവഴി എന്നാല്‍.... ? കുറുക്കന്റെ വഴി...?)
മറന്നു വെച്ചതോ ഉപേക്ഷിച്ചതോ..
മറുപടിഇല്ലാതാക്കൂനന്നായി.
ഉന്മേഷ്,കവിത വായിച്ചു മനസ്സിലാക്കുവാനുള്ള ആള്താമാസം തലയില്‍ കുറവായത് കൊണ്ടാണ് സന്ദര്ശനം കുറയുന്നത്.സൌഹൃദത്തിന് നന്ദി. ലിനക് ചോദിച്ചിരുന്നല്ലോ ഇതാ
മറുപടിഇല്ലാതാക്കൂhttp://rosappukkal.blogspot.com/
pin kurippum ishttapeettu..
മറുപടിഇല്ലാതാക്കൂvery nice poem.....
ഈ വരികൾ ഇഷ്ടമായി.....കൊമ്പന്റെ കമന്റും ഇഷ്ടമായി. പലപ്പോഴും പിൻ കുറിപ്പുകൾ വളരെ നന്നായിക്കാണുന്നു. അഭിനന്ദനങ്ങൾ.......
മറുപടിഇല്ലാതാക്കൂജീവിതത്തിലും കുറുക്കു വഴി തന്നെയാണൊ....?!
മറുപടിഇല്ലാതാക്കൂപണ്ടൊക്കെ നീയറിയാതെ നിന്നെ കുറെ കളിയാക്കിയിരുന്നു ഞാനും എന്റെ ഫ്രിഎണ്ട്സും......ബട്ട് ഞാനിപോ നിന്ടെ ഒരു ബിഗ് ഫാന്‍ ആണ് ട്ടോ...
മറുപടിഇല്ലാതാക്കൂnice.............
മറുപടിഇല്ലാതാക്കൂഉമേഷേ ഉത്തരാധുനിക കവിതകള്‍ മിക്കതും
മറുപടിഇല്ലാതാക്കൂഅഴകൊഴമ്പനാക്കുന്ന ഇക്കാലത്തു ഈ, കവിത
പ്രോജ്ജ്വലം.
എന്റെ പ്രണയത്തെയെവിയോ
ഞാന്‍ മറന്നു വെച്ചുവോ ?
ഇടവഴി റോഡാകുമ്പോഴും
മറുപടിഇല്ലാതാക്കൂകാവ് പാര്‍ക്ക് ആകുമ്പോഴും
വയല് വീടാകുമ്പോഴും
സങ്കടം തോന്നുന്നത്
പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ്..
സമ്മതിക്കുന്നു ഉമേഷ്..
പിൻകുറിപ്പും അടിപൊളി.
അത് കൊണ്ട് മാത്രമാണ്!!
മറുപടിഇല്ലാതാക്കൂഇടവഴി റോഡാകുമ്പോഴും
മറുപടിഇല്ലാതാക്കൂകാവ് പാര്‍ക്ക് ആകുമ്പോഴും
വയല് വീടാകുമ്പോഴും
സങ്കടം തോന്നുന്നത്
പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..
ഈ വരികള്‍ പ്രകൃതി സ്നേഹികള്‍ കാണണ്ട അവരെന്താ കരുതുക ഹല്ലാ പിന്നെ..
എതയാലും വരികള്‍ കലക്കന്‍ ..പിന്നെ കൊമ്പന്റെ വംബത്തരവും ഉഷാറായി.. ആശംസകള്‍..
കവിത ഹൃദ്യമായി.. :)
മറുപടിഇല്ലാതാക്കൂപിൻകുറിപ്പുമാത്രം കോളേജ്കാലം....
മറുപടിഇല്ലാതാക്കൂബാക്കി വർത്തമാനം..ല്ലേ..
:))
ippozhanu nhanum orthath....vanna vazhiyileviteyo marannu vacha oru mayilpeeliye....(thirichu chellan orayussinte dooramundu)...Ninakkay vaangi vacha Jokaramittayikal kondu ente instrument box niranhu....thanx.....
മറുപടിഇല്ലാതാക്കൂഅവളെ സ്നേഹിച്ചിട്ടും പ്രകൃതിയെ സ്നേഹിയാകാതെ പോയത് കഷ്ടായീട്ടോ .
മറുപടിഇല്ലാതാക്കൂകുറുക്കുവഴികൾക്ക് ഇപ്പോഴും ക്ഷാമമുണ്ടവില്ലല്ലോ ;)
അതെന്നെ...
മറുപടിഇല്ലാതാക്കൂഈ കുറുക്ക് വഴികളാണല്ലോ എല്ലാത്തിലേക്കുമുള്ള എളൂപ്പവഴികൾ അല്ലേ ഉമേഷ്
കള്ള കാമുകന്‍ കൊള്ളാം ... :)
മറുപടിഇല്ലാതാക്കൂനല്ല കവിത, ഇഷ്ടായിട്ടോ...
പ്ലാവില കുത്തി കവിത ചുടുചുടെ കുടിച്ചു, ഉന്മേഷമായി ഉമേഷ്!
മറുപടിഇല്ലാതാക്കൂഈ ബ്ലോഗില്‍ ചിലത് മറന്നു വച്ചത് കൊണ്ട് ,
മറുപടിഇല്ലാതാക്കൂഇനി ബ്ലോഗും പണയത്തിലാകുമ്പോള്‍
എനിക്കും ഇതുപോലെ കവിതകള്‍ എഴുതാം........
ഓര്‍ത്തു കരയാം .....
മറന്നു വെച്ചതോ...?
മറുപടിഇല്ലാതാക്കൂഞാനും എന്തൊക്കെയോ മറന്നു വെച്ചുവോ...?
"നാം പുരാതനര്‍ ഭദ്രേ ഈ ഭൂമിയും
മറുപടിഇല്ലാതാക്കൂനാം പുണരും കിനാവും പ്പുരാതനം"-ഒ.എന്‍.വി
ഇതാണോടി മനസ്സിലേക്ക് വന്നത്.
ചേര്‍ത്തിക്കുന്ന പടം പോലെ കവിതയും മനോഹരം .
പീഢനത്തിന് അകത്താകും മോനേ.
മറുപടിഇല്ലാതാക്കൂഅപ്പോ ഇലഞ്ഞിയും മുല്ലയും പൂക്കുന്നത് , കാവിനുള്ളിലെ ഇരുട്ട്, കുന്നിന്‍ മുകളിലെ ഒറ്റയടിപ്പാത, പാടത്തിന്റെ ഒറ്റ വരമ്പ് ....എല്ലാം എല്ലാം......:):)
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ഉമേഷേ...:)
വരികളും, പിന്‍കുറിപ്പും ഇഷ്ടായി.
മറുപടിഇല്ലാതാക്കൂവീണ്ടും വരാം....
ഈ കാമുകന്‍ ആളെ വല്ലാതെ സുയിപ്പാക്കുകയാണല്ലോ.
മറുപടിഇല്ലാതാക്കൂഒരാള്ക്കുമാത്രം നടക്കാനുള്ള വഴിയിലൂടെ എങ്ങനെയാണ് മോനേ അവളെ കൈകോര്‍ത്ത് പിടിച്ച് തോളുരുമ്മി നടക്കുക?
എന്റെ ഉമേഷേ ............
മറുപടിഇല്ലാതാക്കൂഅവസാനം നീയും .............:)
nice da
സുന്ദരന്‍
മറുപടിഇല്ലാതാക്കൂഉമേഷേ
സുന്ദരന്‍
കവിത .
കവിത പഴയതും പിന്‍കുറിപ്പ് പുതിയതും ആണോ? ശൈലി മാറിയ പോലെ...
മറുപടിഇല്ലാതാക്കൂനന്നായി.
അയ്യോ..മറന്നു പോയി.......
മറുപടിഇല്ലാതാക്കൂനിന്നെ ഓര്‍മ്മപ്പെടുത്തുന്നവയോടുള്ള എന്റെ അടുപ്പം മാത്രമാണ് എന്നിലെ പ്രകൃതി സ്നേഹിയുടെ ഇന്ധനം അല്ലേ.
മറുപടിഇല്ലാതാക്കൂകവി നിരുത്തരവാദിയാകുന്നത് പ്രണയം കൊണ്ടോ എന്തോ ആകട്ടെ. അത് നല്ലൊരു രീതിയാണോ എന്നൊരു സംശയം.
എന്തരോ എന്തോ...
മറുപടിഇല്ലാതാക്കൂഒരു സൈക്കിളില്‍ ഒരു വലിയ മഴ
മറുപടിഇല്ലാതാക്കൂഒരുമിച്ചു നനയാനല്ലെങ്കില്‍ പിന്നെ
പാടത്തിനെന്തിനാണീ ഒറ്റ വരമ്പ് ?
അല്പം പ്രകൃതിസ്നേഹവും നല്ലതാണ്
:)
മറന്നു വെച്ച കവിത ഇനി മറക്കില്ല... ഒരുപാട് ഇഷ്ടപ്പെട്ടു, ആശംസകള്‍
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂഇഷ്ടപെട്ടു
മറുപടിഇല്ലാതാക്കൂചുമ്മാ അങ്ങ് ഇഷ്ടപെടുവല്ല. ആദ്യം മുതല്‍ അവസാനം വരെയുള്ള വരികളും അതിലെ ചിത്രങ്ങളും, സങ്കടവും, അതിലുപരി പിന്‍കുറിപ്പും.
നല്ലൊരു ഫീല്‍ :)
കവിതയും പിന്‍കുറിപ്പും മനോഹരമായിരിക്കുന്നു. എല്ലാ ഗൃഹാതുരതകളുടെയും പിന്നില്‍ ഇങ്ങനൊരു സത്യമുണ്ടാവും. തീര്‍ച്ച. ഒരു സംശയമുണ്ട്.
മറുപടിഇല്ലാതാക്കൂ"നേരത്തെ ഉണരുന്ന രാവിലെകളില്‍,
നിന്നെ എനിക്ക് സമ്മാനിക്കാനല്ലെങ്കില്‍ പിന്നെ"
എന്നത്
""നേരത്തെ ഉണരുന്ന രാവിലെകളില്‍,
നിനക്ക് സമ്മാനിക്കാനല്ലെങ്കില്‍ " എന്നാക്കുന്നതല്ലേ ശരി? ഞാന്‍ മനസ്സിലാക്കിയത് തെറ്റാണോ എന്നെനിക്കറിയില്ല. :-)
ഇടവഴി റോഡാകുമ്പോഴും
മറുപടിഇല്ലാതാക്കൂകാവ് പാര്‍ക്ക് ആകുമ്പോഴും
വയല് വീടാകുമ്പോഴും
എന്നിട്ടും പ്രണയിക്കാൻ പ്രണയം ബാക്കി..
:)
"സങ്കടം തോന്നുന്നത്
മറുപടിഇല്ലാതാക്കൂപ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് .." hehe.. nice
ഋതുസജ്ഞനയുടെ ഒരു ആരാധകൻ
മറുപടിഇല്ലാതാക്കൂ