ബോണ്‍ (ബ്ലോഗ്‌ )സായ്

ചില്ല് കൂട്ടില്‍ വളര്‍ന്ന് ;
കാണുന്നവര്‍ക്കൊക്കെ,
കൌതുകത്തെ മാത്രം 'ജനിപ്പിക്കാന്‍' കഴിയുന്ന
കുഞ്ഞു വിത്തുകള്‍ സമ്മാനിച്ച്‌ ,
പ്രശംസകള്‍ തേടുന്ന
നാരുവേരുകളെ മാത്രം വെച്ച്
പുറം ലോകത്തെ തിരയുന്ന
തായ് വേരുകളെ സൌകര്യ പൂര്‍വ്വം
മുറിച്ചു മാറ്റിയവന്‍... !!
പിന്കുറിപ്പ് :

പ്രണയം ഇറങ്ങിപ്പോയ നാള്‍ മുതല്‍
എത്ര പെട്ടെന്നാണ് നമുക്ക്
സംസാരിക്കാന്‍ വിഷയമില്ലാതായത് ..!!

57 അഭിപ്രായങ്ങൾ:

 1. തല്ലിയാല്‍ ചെലപ്പോ നന്നാവുമായിരിക്കും...
  :-))

  മറുപടിഇല്ലാതാക്കൂ
 2. മറവി പലര്‍ക്കും ഒരു അനുഗ്രഹമല്ലേ......

  മറുപടിഇല്ലാതാക്കൂ
 3. ബോണ്‍സായി ആയി മാറികൊണ്ടിരിക്കുന്ന ഒരു തലമുറ..

  സത്യം തന്നെ..!

  ;)

  ആശംസകള്‍സ്

  മറുപടിഇല്ലാതാക്കൂ
 4. ബ്ലോഗ് സായ് കൊള്ളാം , ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 5. ചില്ല് കൂട്ടില്‍ വളര്‍ന്ന് ;
  കാണുന്നവര്‍ക്കൊക്കെ,
  കൌതുകത്തെ മാത്രം 'ജനിപ്പിക്കാന്‍' കഴിയുന്ന
  കുഞ്ഞു വിത്തുകള്‍ സമ്മാനിച്ച്‌ ,
  പ്രശംസകള്‍ തേടുന്ന
  നാരുവേരുകളെ മാത്രം വെച്ച്
  നീ നിന്നെ തന്നെ തിരയുന്ന
  തായ് വേരുകളെ സൌകര്യ പൂര്‍വ്വം
  മുറിച്ചു മാറ്റിയവന്‍... !!

  നന്നായിരികുന്നു

  പരസ്പരം സംസാരിക്കാന്‍ വാക്കുകള്‍ ഇല്ലതാവുന്നയിടത്ത് പ്രണയം അവസാനിക്കുന്നു !!

  മറുപടിഇല്ലാതാക്കൂ
 6. എന്തിനധികം ?!!! ...തായ്‌ വേര് താനേ
  തേടി എത്തും ..ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 7. സുപ്പര്‍ ബോണ്‍സായ്.. എല്ലാം കൊണ്ടും. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 8. നാരുവേരുകളെ മാത്രം വെച്ച്
  പുറം ലോകത്തെ തിരയുന്ന
  തായ് വേരുകളെ സൌകര്യ പൂര്‍വ്വം
  മുറിച്ചു മാറ്റിയവന്‍... !!

  മറുപടിഇല്ലാതാക്കൂ
 9. പ്രണയം ഇറങ്ങിപ്പോയ നാള്‍ മുതല്‍
  എത്ര പെട്ടെന്നാണ് നമുക്ക്
  സംസാരിക്കാന്‍ വിഷയമില്ലാതായത്.

  മറുപടിഇല്ലാതാക്കൂ
 10. നാട്ടുകാരാ,
  ഇനിയൊരു വിവാദപോസ്റ്റ്‌ വരുന്നതുവരെ മറ്റെന്തെങ്കിലും പറഞ്ഞിരിക്കാം. ഇല്ലേല്‍ വേറൊരു പോസ്റ്റ്‌!
  എന്താ?

  മറുപടിഇല്ലാതാക്കൂ
 11. തായ് വേരുകളെ സൌകര്യ പൂര്‍വ്വം
  മുറിച്ചു മാറ്റിയവന്‍... !!
  ബ്ലോഗ്‌സായി നന്നായി..!

  മറുപടിഇല്ലാതാക്കൂ
 12. ബോന്സായിയെ പറ്റി നിങ്ങളുടെ ജില്ലയിലെ ഒരു ഡോക്ടര്‍ സുഹൃത്തിനോട്‌ സംസാരിച്ച ശേഷമാണ് ബൂലോകത്ത് കയറിയത്. അപ്പോള്‍ ആദ്യം കണ്ടത് ഈ ബോണ്‍സായി. കൊള്ളാം.
  (സംസാരിച്ച കാര്യം:കാസര്‍ഗോഡ്‌ ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ തീരുമാനപ്രകാരം ഹോമിയോപ്പതിയെ കുറിച്ചും പൊതുവില്‍ ആരോഗ്യകാര്യങ്ങളെ കുറിച്ചും വിശദീകരിക്കാനുള്ള ഫ്ലക്സ്‌ ബോര്‍ഡുകള്‍ എല്ലാ ഡിസ്പെന്സറികള്‍ക്ക് മുന്നിലും സ്ഥാപിച്ചത്രേ. സംഭവം പ്രിന്റു ചെയ്ത ശേഷമാണ് പല ഡോക്ടര്‍മാരും കണ്ടത്. ആദ്യം എന്തോ പൂന്തോട്ടത്തിന്റെയോ മറ്റോ ചിത്രം വെച്ചാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. പിന്നെ ഇതിനു നേതൃത്വം നല്കിയ ഏതോ ബുദ്ധിമാന്മാരായ സീനിയര്‍ ഡോക്ടര്‍മാര്‍ കുറച്ചു കൂടി കല വരാന്‍ ചിത്രമൊന്നു മാറ്റി. വേറാരും അറിഞ്ഞില്ല. അവസാനം പോസ്റ്റര്‍ നോക്കിയപ്പോള്‍ അതില്‍ ഒരു ബോണ്‍സായി ആലിന്റെ ചിത്രം. ഒരു ചികിത്സാ രീതിയുടെ പുരോഗതി കാണിക്കാനായി തെരഞ്ഞെടുത്ത ഒരു സാധനം! തൃക്കരിപ്പൂരില്‍ ഹോമിയോ ഡിസ്പെന്‍സറി ഉണ്ടെങ്കില്‍ ഒന്ന് പോയി നോക്കൂ.. നാണക്കേട് കാരണം എടുത്തു മാറ്റിയോ എന്നറിയില്ല.)

  മറുപടിഇല്ലാതാക്കൂ
 13. അസ്സലായല്ലോ! ബ്ലോഗിനൊരു കുഴപ്പമുണ്ടല്ലേ, സമൂഹവുമായുള്ള ജൈവബന്ധം കുറയ്ക്കുകയും ഒരു നാർസിസസ് സ്വഭാവം വളർത്തുകയും ചെയ്യുമല്ലേ അത്?

  മറുപടിഇല്ലാതാക്കൂ
 14. :))

  ഒന്നുമേ ശൊല്ലാനില്ലൈ..
  കാരണം ഇറങ്ങിപ്പോയത് പ്രണയമാണ്!!

  മറുപടിഇല്ലാതാക്കൂ
 15. തായ്‌വേരുകളെ മനപ്പൂർവ്വം അറുത്തുമാറ്റിയ കവിത.
  അല്ലെന്നു പറയാൻ ഒരു പിൻകുറിപ്പും
  എങ്ങിനെ വായിച്ചാലും കൊള്ളാം.....

  മറുപടിഇല്ലാതാക്കൂ
 16. ബോണ്‍സായ് ബോണ്‍സായ്...

  മറുപടിഇല്ലാതാക്കൂ
 17. തല്ലിയാല്‍ നന്നാവുമോ മാഷേ ...

  വേരുകള്‍ അധികമായാലും പ്രശ്നമാണെന്ന് തോന്നുന്നു !

  എന്നും കാ‍ണുന്നവര്‍ തമ്മില്‍ മണിക്കൂറുകളോളം സംസാരിക്കുവാന്‍ എന്താ ഇത്ര വലിയ വിശേഷമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . എന്നില്‍ പ്രണയമില്ലാത്തതു കൊണ്ടായിരിക്കും അല്ലേ ഈ സംശയം :(

  മറുപടിഇല്ലാതാക്കൂ
 18. തന്റെ സൗകര്യത്തിനു വേണ്ടി തായ് വേരുകളെ മുറിച്ചു മാറ്റുന്നവനല്ലേ? അപ്പോള്‍ അവന്റെ പ്രണയവും മറ്റുനേട്ടങ്ങള്‍ക്കു വേണ്ടി മുറിച്ചു മാറ്റികാണും.

  മറുപടിഇല്ലാതാക്കൂ
 19. ജീവി കരിവെള്ളൂര്‍ പറഞ്ഞു... "എന്നും കാ‍ണുന്നവര്‍ തമ്മില്‍ മണിക്കൂറുകളോളം സംസാരിക്കുവാന്‍ എന്താ ഇത്ര വലിയ വിശേഷമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നില്‍ പ്രണയമില്ലാത്തതു കൊണ്ടായിരിക്കും അല്ലേ ഈ സംശയം"

  സംശയിക്കണ്ട ജീവി. അതുതന്നെ കാരണം. 'പ്രണയം' അതു നമ്മള്‍ അനുഭവിക്കണം. എന്നാലേ പ്രണയിക്കുന്നവരുടെ വികാരം ശരിക്കും മനസ്സിലാക്കാന്‍ കഴിയൂ. :)

  മറുപടിഇല്ലാതാക്കൂ
 20. ഇത് കൊള്ളാം... ഇഷ്ടായി .... :)
  (തല്ലുന്നില്ല... ഇനി എങ്ങാന്‍ നന്നായിപ്പോയാലോ! :))

  മറുപടിഇല്ലാതാക്കൂ
 21. ഇരുപത്തിനാല് മണിക്കൂറം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം എന്നു ചിന്തിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. കുറച്ചു നേരമെങ്കിലും അമ്മയെക്കുറിച്ചും പെങ്ങളെക്കുറിച്ചും ചിന്തിക്കുക!!

  മറുപടിഇല്ലാതാക്കൂ
 22. ഇവിടെ ആരാപ്പോ തായ് വേരറുത്തെ...?

  മറുപടിഇല്ലാതാക്കൂ
 23. നമ്മളില്‍ പലരുടെയും ഫോട്ടോയും അടിക്കുറിപ്പുമായി വന്ന ഈ പോസ്റ്റ് ഇഷ്ട്ടമായി!അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 24. പ്രണയം ഇല്ലാതായപ്പോള്‍ സംസാരിക്കാനൊരു വിഷയമായി..അതുവരെ പ്രണയത്തിന്റെ വാത്മീകത്തിലായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 25. ഉമേഷേട്ടാ, ഇത് ബോണ്‍സായ് അല്ല, ബ്ലോഗ്സായ് തന്നെയാണ്...

  മറുപടിഇല്ലാതാക്കൂ
 26. ബ്ലോഗിന്റെ ചുവരുകളെ ഇടിച്ചേ മതിയാകു. ഇവിടെ എഴുത്തുകാരനും വായനക്കാരനും ഒരാള്‍ തന്നെ.
  മുഖസ്തുതികള്‍ കേട്ട് ചില്ലു കൂട്ടില്‍ സുഖ ശയനം നടത്തുന്ന ബ്ലോഗ്സായ്‌. നല്ല വിമര്‍ശനം ഉമേഷ്‌.

  മറുപടിഇല്ലാതാക്കൂ
 27. പിന്‍ കുറിപ്പും കവിതയും മോരും മുതിരയും പോലെ ഇരിക്കുന്നതിന്റെ രഹസ്യം ഒന്ന് പറയുമോ?

  മറുപടിഇല്ലാതാക്കൂ
 28. പ്രണയം ഇറങ്ങിപ്പോയ നാള്‍ മുതല്‍
  എത്ര പെട്ടെന്നാണ് നമുക്ക്
  സംസാരിക്കാന്‍ വിഷയമില്ലാതായത് ..!! :)

  മറുപടിഇല്ലാതാക്കൂ
 29. ഇവിടെയുണ്ടായ കമന്റ്‌ ഒക്കെ എവിടെ പോയി ?!!

  ബ്ലോഗ്ഗര്‍ നു ഈ കവിത ഇഷ്ടായില്ല എന്ന് തോന്നുന്നു !!

  ഭാനു ഏട്ടാ പിന്കുറിപ്പ് എല്ലാം പ്രണയത്തിനു ഡെഡിക്കേറ്റ് ചെയ്തതാണ് ... കവിതയുമായി ഒരു ബന്ധവുമുണ്ടാവില്ല !!


  വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 30. തായ് വേരുകളെ സൌകര്യ പൂര്‍വ്വം
  മുറിച്ചു മാറ്റിയവന്‍... !!

  --------
  ചുരുങ്ങിപോകുന്ന പുതു തലമുറ!

  aaSamsakaL

  മറുപടിഇല്ലാതാക്കൂ
 31. ശരിയാണെഴുതിയതത്രയും.എന്നാലും ചിലപ്പോഴൊക്കെ പുറത്തേക്കൊഴുകുന്ന ആകുലതയുടെ വേരുകളെ കാണാതെ പോകരുത്‌.

  മറുപടിഇല്ലാതാക്കൂ
 32. നന്നായി!! പക്ഷെ, കവിതയും പിന്‍കുറിപ്പും പിങ്ക് പാന്റ്സിന് വയലറ്റ് ഷര്‍ട്ട് ഇട്ട പോലെ തോന്നി, :-)

  മറുപടിഇല്ലാതാക്കൂ
 33. ബ്ലോഗ്സായ്....നല്ല അഭിപ്രായം..!

  മറുപടിഇല്ലാതാക്കൂ
 34. തായ്‍വേരുകളെ വേണ്ടേ വേണ്ട!

  മറുപടിഇല്ലാതാക്കൂ
 35. പുതിയ തലമുറ ബഡ് ചെയ്ത ചെടി പോലെയാണ്. നല്ല വളര്‍ച്ചയുണ്ടാകും.ആരോഗ്യമുണ്ടാവില്ല.തായ്‌ വേര് അവര്‍ക്ക് ഭൂമിയില്‍ നിലനില്‍ക്കാനുള്ള ഉപാധി മാത്രം.അതിനോടുള്ള സ്നേഹം നിലനില്‍പ്പിനായി മാത്രം.തായ്‌ വേരിനു തിരിച്ചൊന്നും ലഭിക്കില്ലെന്ന സത്യം അറിയാം എങ്കിലും ചെടിയുടെ വളര്‍ച്ചയിലും ആരോഗ്യത്തിലും അത് സന്തോഷം കണ്ടെത്തുന്നു.ഇത് ജീവിതത്തിന്റെ നേര്‍കാഴ്ച.
  കമന്റിനു കടപ്പാട്: എന്റെ സുഹൃത്ത്

  നല്ല വരികള്‍ നല്ല ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കുന്നു.നന്ദി..

  മറുപടിഇല്ലാതാക്കൂ
 36. അത്രകണ്ട് കേറി ചിന്തിക്കാനാന് കഴിയാത്തോണ്ടായിരിക്കും.... കമന്‍‌റുകള്‍ കണ്ടപ്പഴാണ്‍ കവിതയുടെ ഒരു ഒരു രൂപം മനസ്സില്‍ തെളിഞ്ഞത്. (കാരണം ബോണ്‍സായി വല്യ പരിചയമില്ലാത്ത പദമായിരുന്നു )

  കവിത വായിച്ചപ്പൊ ഒന്നും കത്തിയില്ലെങ്കിലും കുറിപ്പ് വായിച്ചപ്പൊ എന്തോ കത്തി ;)

  മറുപടിഇല്ലാതാക്കൂ
 37. ഞാനെഴുതിയ കമന്റ് കാണുന്നില്ലല്ലോ കുട്ടാ! അവളത് അടിച്ചെടുത്തോ?

  മറുപടിഇല്ലാതാക്കൂ
 38. ബ്ലോഗ്‌സായി നന്നായി..!

  മറുപടിഇല്ലാതാക്കൂ
 39. ബ്ലോഗ്‌ എഴുത്തിനെ പറ്റി ഉള്ള കവിത അസ്സലായി.ഒരു പരസപര സഹായത്തിലാണ് മുന്‍പോട്ടുള്ള പോക്ക് :)

  പിന്നെ പ്രണയത്തില്‍ വാക്കുകളുടെ അതിപ്രസരം വേണോ.ആവോ? ഒരു പാടറിഞ്ഞാല്‍ പിന്നെ വാക്കുകള്‍ പോലും വേണ്ട എന്നാണ് എന്റെ വിചാരം.രണ്ടു മനസ്സുകള്‍ ചേര്‍ന്ന് ഒഴുകുമ്പോള്‍,വാക്കുകളുടെ കലമ്പല്‍ ഒക്കെ അടങ്ങില്ലേ.എന്റെ തോന്നലുകള്‍ ആണ് :)

  മറുപടിഇല്ലാതാക്കൂ
 40. കുറഞ്ഞ വരി കൂടുതല്‍ ചിന്ത ഉഷാറായി

  മറുപടിഇല്ലാതാക്കൂ
 41. അമ്മ, പെങ്ങൾ, ഭാര്യ, കാമുകി--ബഹുമുഖവേഷങ്ങൽ കെട്ടിയാടുന്ന “പെണ്ണ്‌“ ഒരു ‘പെൺതെയ്യം’
  see: http://valsananchampeedika.blogspot.com

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍