വേനലിലേക്ക്‌ നീണ്ട വേരുകൾ

ഏറെ പിറകെ നടന്നിട്ടും 
പിടിക്കാൻ വാലില്ലാത്തൊരു തുമ്പി
ഒറ്റയ്ക്ക്‌ കല്ലേടുത്ത്‌ കളിയാക്കി ചിരിക്കുന്നു.. 


വേനലിലേക്ക്‌ നീണ്ട വേരുകൾ












ഉള്ളു നിറയെ കരുതലും
പുറത്ത്‌ കൂർത്ത മുള്ളുകളുമുള്ള
കള്ളിമുൾച്ചെടി,
വേനലിലേക്ക്‌ നീണ്ട വേരുകൾ
എന്റെയും കൂടിയാണ്‌

വാക്കറ്റം :
ഒന്ന് ചെവിയോർത്താൽ അറിയാം 
അരയാലിലകൾ 
കലപില പറയുന്നത്‌
നമ്മളെ പറ്റിയാണെന്ന്..


3 അഭിപ്രായങ്ങൾ:

  1. എല്ലാം എന്നിലേയ്ക്കാണല്ലോ ലക്ഷ്യം വെക്കുന്നത്!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഫോട്ടോയുടെ മുമ്പിൽ എവിടെച്ചെന്ന് നിന്നാലും അത് നമ്മളെ നോക്കുന്നപോലെ തോന്നും അല്ലേ

    മറുപടിഇല്ലാതാക്കൂ
  3. ഒന്ന് ചെവിയോർത്താൽ അറിയാം
    അരയാലിലകൾ
    കലപില പറയുന്നത്‌
    നമ്മളെ പറ്റിയാണെന്ന്..

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍