വിളക്കുകൾ


















തെരുവ്‌ വിളക്കുകൾ കത്താൻ തുടങ്ങിയപ്പോൾ
മാടനും മറുതയും 
പ്രേതവും
 യക്ഷിയും ഭൂതവും
 ഇറങ്ങി നടന്നൊരു വഴിയില്ലേ
അതുവഴിതന്നെ പോകും 
ദൈവങ്ങളും
ഉള്ളിലറിവിൻ വിളക്കുകൾ തെളിയാൻ 
തുടങ്ങുമ്പോൾ.


പറിച്ചെടുത്തതു പോലെ 

അതിരാവിലെ 
ഉറക്കത്തിൽ നിന്നെന്നെ 
പറിച്ചെടുത്തതു പോലെ വലിച്ചിറക്കിയതിനാലാകണം
പ്രണയത്തിൻ പാതിയിപ്പോഴും 
വഴിയിലെവിടെയോ 
മുറിഞ്ഞു തൂകുന്നത്‌


വാക്കറ്റം :

തിരക്കുകളിലെന്നും അവസാന അജണ്ടയാണ്‌ നിന്നോടുള്ള സംസാരം.. 
ഒരുമ്മ കൊണ്ടെന്നും പിണക്കത്തെ മായ്ച്ചു കളയാമെന്നുള്ള വിശ്വാസവും...
ഓഫ്‌ :- 
തിര വന്ന് തലതല്ലി ചത്താലും 
കല്ലിങ്ങനെ നോക്കി ചിരിക്കും 
അല്ലേൽ പിന്നെ അതിനെയാരേലും കല്ലെന്നു വിളിക്കുമോ...

4 അഭിപ്രായങ്ങൾ:

  1. അതിരാവിലെ
    ഉറക്കത്തിൽ നിന്നെന്നെ
    പറിച്ചെടുത്തതു പോലെ വലിച്ചിറക്കിയതിനാലാകണം
    പ്രണയത്തിൻ പാതിയിപ്പോഴും
    വഴിയിലെവിടെയോ
    മുറിഞ്ഞു തൂകുന്നത്‌

    മറുപടിഇല്ലാതാക്കൂ
  2. തിര വന്ന് തലതല്ലി ചത്താലും
    കല്ലിങ്ങനെ നോക്കി ചിരിക്കും
    അല്ലേൽ പിന്നെ അതിനെയാരേലും കല്ലെന്നു വിളിക്കുമോ...ethinkkayyiii .....

    മറുപടിഇല്ലാതാക്കൂ
  3. തിര വന്ന് തലതല്ലി ചത്താലും
    കല്ലിങ്ങനെ നോക്കി ചിരിക്കും
    അല്ലേൽ പിന്നെ അതിനെയാരേലും കല്ലെന്നു വിളിക്കുമോ...

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍