ഒരേ ആകാശത്തിനു കീഴിലും
ഒരേ നേരത്ത്
നമ്മിലൊരാൾ മഴയും
മറ്റയാൾ വെയിലും കൊള്ളുന്നു
ഒറ്റയ്കൊറ്റയ്ക്ക് മഞ്ഞിലലിയുന്നു..
പണ്ടെപ്പോഴോ
ഒരു സ്വപ്നം
ഒരുമിച്ച് കാണാൻ കഴിഞ്ഞിരുന്നതിനെ
ഓർത്തെടുക്കുന്നു
നമ്മൾ..
പൂമരക്കീഴില്‍
ഏതു വേനലിലും
പെരു മഴയത്തും
ചുവന്നു പൂവിടുന്ന
വിഷാദത്തിന്റെ പൂമരക്കീഴിലാണെന്നും..
വാക്കറ്റം :
വൈകി തളിരിട്ട ആ ഒറ്റ ഇല നീയായിരുന്നു..
വിഷാദത്തിന്റെ ആദ്യ തീക്കാറ്റിൽ തന്നെ
നിശബ്ദമായി കരിഞ്ഞു പോയതും..
വൈകി തളിരിട്ട ആ ഒറ്റ ഇല നീയായിരുന്നു..
മറുപടിഇല്ലാതാക്കൂവിഷാദത്തിന്റെ ആദ്യ തീക്കാറ്റിൽ തന്നെ
നിശബ്ദമായി കരിഞ്ഞു പോയതും..
വിഷാദ പൂക്കൾ
മറുപടിഇല്ലാതാക്കൂനിശബ്ദമായി കരിഞ്ഞു പോയതും..
മറുപടിഇല്ലാതാക്കൂആശംസകള്