വര
വരച്ച് മുഴുമിപ്പിക്കും മുന്നേ
നിറങ്ങൾ തീർന്നു പോയത് കൊണ്ട്
മുഴുവനാക്കാൻ കഴിയാതെ പോയ
ചിത്രങ്ങൾ പോലെ ചില ജീവിതങ്ങൾ
നിറങ്ങൾ തീർന്നു പോയത് കൊണ്ട്
മുഴുവനാക്കാൻ കഴിയാതെ പോയ
ചിത്രങ്ങൾ പോലെ ചില ജീവിതങ്ങൾ
നിറം കെട്ട ജീവിതത്തിൽ എന്നേ തീർന്നുപോയവരാണ് നാം..
#Bu(we)dding
ഏറെ ശ്രദ്ധിച്ച് ചേർത്തു വെച്ചത്
മുറിഞ്ഞു പോകാതിരിക്കാൻ ചേർത്തൊട്ടിച്ചത്
ഒരേ വേരിലൂടെ ജീവിതം വലിച്ചെടുത്തിട്ടും
രണ്ടുടലുകളായി ശിഖിരങ്ങളിൽ
വെ വ്വേ റെ ജീവിതം പൂക്കുന്നു.
മുറിഞ്ഞു പോകാതിരിക്കാൻ ചേർത്തൊട്ടിച്ചത്
ഒരേ വേരിലൂടെ ജീവിതം വലിച്ചെടുത്തിട്ടും
രണ്ടുടലുകളായി ശിഖിരങ്ങളിൽ
വെ വ്വേ റെ ജീവിതം പൂക്കുന്നു.
രേഖ
ചേർന്നിരുന്ന്
കൈത്തലം മടിയിൽ വിടർത്തി
കൈ രേഖകളിലൂടെ വിരലോടിക്കുന്നു
മുറിച്ച് മുന്നേറുന്നൊരു രേഖയിൽ
ആകുലപ്പെട്ട് മുഖമുയർത്തുന്നു
കൈത്തലം മടിയിൽ വിടർത്തി
കൈ രേഖകളിലൂടെ വിരലോടിക്കുന്നു
മുറിച്ച് മുന്നേറുന്നൊരു രേഖയിൽ
ആകുലപ്പെട്ട് മുഖമുയർത്തുന്നു
കണ്ണുകളിൽ നോക്കി
ചുണ്ടിൽ ചുണ്ടു ചേർക്കുന്നൊരുറപ്പിൽ
മാഞ്ഞു പോകുന്നു
കൈത്തലത്തിലെ അന്ധ വിശ്വാസ രേഖകൾ
ചുണ്ടിൽ ചുണ്ടു ചേർക്കുന്നൊരുറപ്പിൽ
മാഞ്ഞു പോകുന്നു
കൈത്തലത്തിലെ അന്ധ വിശ്വാസ രേഖകൾ
മണം
സ്വപ്നത്തിലായിരുന്നിരിക്കണം,
ആഴത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ
മുറിയിലാകെ നിന്റെ മണം നിറഞ്ഞിരിക്കുന്നു
ഓർത്തെടുക്കാനാവുന്നേയില്ല
നിന്റെ മുഖം, സ്വരം...
ഓർമ്മയുടെ ഏതു ഉൾഫലകങ്ങളിലാണ്
ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത
നിന്റെ മണത്തെ രേഖപ്പെടുത്തിയിരിക്കുന്നത്..
വാക്കറ്റം :
എത്ര ശ്രദ്ധിച്ചാലും വരയ്ക്കപ്പുറത്തേക്ക്
ചാടുന്ന ദീർഘാക്ഷരങ്ങൾ
കൊണ്ടാകണം,
ജീവിതത്തിന്റെ കോപ്പി ബുക്കിലേക്ക് നിന്റെ പേര് വരച്ചിട്ടത്
എത്ര ശ്രദ്ധിച്ചാലും വരയ്ക്കപ്പുറത്തേക്ക്
മറുപടിഇല്ലാതാക്കൂചാടുന്ന ദീർഘാക്ഷരങ്ങൾ
കൊണ്ടാകണം,
ജീവിതത്തിന്റെ കോപ്പി ബുക്കിലേക്ക് നിന്റെ പേര് വരച്ചിട്ടത്
ഓർമ്മയുടെ ഏതു ഉൾഫലകങ്ങളിലാണ്
മറുപടിഇല്ലാതാക്കൂഒരിക്കലും അറിഞ്ഞിട്ടില്ലാത്ത
നിന്റെ മണത്തെ രേഖപ്പെടുത്തിയിരിക്കുന്നത്..
വരച്ച് മുഴുമിപ്പിക്കും മുന്നേ
മറുപടിഇല്ലാതാക്കൂനിറങ്ങൾ തീർന്നു പോയത് കൊണ്ട്
മുഴുവനാക്കാൻ കഴിയാതെ പോയ
ചിത്രങ്ങൾ പോലെ ചില ജീവിതങ്ങൾ
നിറം കെട്ട ജീവിതത്തിൽ എന്നേ തീർന്നുപോയവരാണ് നാം..
ആശംസകള്‍