കിടക്കും മുൻപേ
ജനാലകൾ തുറന്നിടണം
ചിറകുള്ളൊരു വാൽനക്ഷത്രത്തിന്റെ കയ്യിലാണ്
അവസാനത്തെ കവിത കൊടുത്ത് വിട്ടത്
ഉറക്കമുമ്മ വെക്കും മുന്നേ പടിഞ്ഞാറുദിക്കും,
കൈപ്പറ്റണം..
ഉണരുമ്പോൾ മാഞ്ഞു പോകുന്ന സ്വപ്നത്തിലേക്ക്
എഴുത്തിടാൻ വയ്യ..
കാറ്റ്
ഇലഞ്ഞിമരച്ചുവട്ടിലൂടെ
നടന്നെത്തിയ
കാറ്റ് പറഞ്ഞിട്ട് പോയി
നീ ഉണർന്നിരിപ്പുണ്ടെന്ന്...
വാക്കറ്റം :
അല്ലേലും നമ്മളങ്ങനെയാ
ഓരോ അനക്കവും വലുതാക്കി കാട്ടുന്ന ചില്ല് പാത്രങ്ങൾക്കുള്ളിലേക്കാ
പ്രണയത്തെ പിടിച്ചിടുക..
കിടക്കും മുൻപേ
മറുപടിഇല്ലാതാക്കൂജനാലകൾ തുറന്നിടണം
ചിറകുള്ളൊരു വാൽനക്ഷത്രത്തിന്റെ കയ്യിലാണ്
അവസാനത്തെ കവിത കൊടുത്ത് വിട്ടത്
ഉറക്കമുമ്മ വെക്കും മുന്നേ പടിഞ്ഞാറുദിക്കും,
കൈപ്പറ്റണം..
ഉണരുമ്പോൾ മാഞ്ഞു പോകുന്ന സ്വപ്നത്തിലേക്ക്
എഴുത്തിടാൻ വയ്യ..
അല്ലേലും നമ്മളങ്ങനെയാ
മറുപടിഇല്ലാതാക്കൂഓരോ അനക്കവും വലുതാക്കി
കാട്ടുന്ന ചില്ല് പാത്രങ്ങൾക്കുള്ളിലേക്കാ
പ്രണയത്തെ പിടിച്ചിടുക..
കാറ്റൊരു ചാരന്‍...
മറുപടിഇല്ലാതാക്കൂആശംസകള്