ഉടലുണങ്ങിയിട്ടും തണലു നൽകുന്ന മരങ്ങൾ


 മഞ്ഞു തുള്ളി ജീവിതം























കണ്ടുമുട്ടാനാകാത്ത
അകലത്തിലിരുന്ന് ഒരു സ്വപ്നത്തിന്റെ
കരം ഗ്രഹിക്കുന്നു,
ഒരേ പാതയിലേക്കെന്ന്
ചുവട്‌ വെക്കുന്നു..
'വെയിലുദിക്കുമ്പോൾ മാഞ്ഞു തീരേണ്ട
മഞ്ഞു തുള്ളി ജീവിതം !'



  തണലു നൽകുന്ന മരങ്ങൾ

ഭൂതകാലത്തിന്റെ പച്ചയാണ്‌
കാലിനടിയിൽ കിരുകിരുക്കുന്നത്‌.
ഇനിയും ദ്രവിച്ച്‌ തീർന്നിട്ടില്ലാത്ത
ഓർമ്മകളുടെ ഞരമ്പുകൾ
ഉള്ളംകാലിൽ തൊട്ടു വിളിക്കുന്നു.
ഉടലുണങ്ങിയിട്ടും തണലു
നൽകുന്ന മരങ്ങൾ


മഴവില്ല്

മുറിഞ്ഞു
തീർന്നു പോകുന്നെന്റെ
നിറങ്ങൾ
നിന്റെയാകാശത്ത്‌
മഴവില്ലു തീർക്കയാൽ !!


സ്വപ്നങ്ങൾ
 
പറക്കാൻ
ചിറകുകൾ ഇല്ലെന്നറിഞ്ഞിട്ടും
കയ്യെത്താത്ത ഉയരത്തിലേക്ക്‌
മാറ്റി വെക്കപ്പെട്ട
സ്വപ്നങ്ങൾ.. 




ചങ്ങലകൾ

 
ഒറ്റ നിമിഷം കൊണ്ട്‌
തകർന്ന് തീർന്ന,
ഏറെ കരുതലിൽ
കാത്തു സൂക്ഷിച്ച
സ്വപ്നങ്ങൾ..!
കുതറും തോറും
മുറുകി വരുന്ന
ഓർമ്മകളുടെ
ചങ്ങലകൾ..!!


ഹ്രസ്വ യാത്രകൾ

എത്ര കുതിച്ചിട്ടും
കീഴടക്കാനാകാതെ
തളർന്ന് നിന്ന,
സങ്കട മലകളുടെ
പാതി താണ്ടിയെന്ന്.
കുഞ്ഞു സന്തോഷങ്ങളുടെ ചിറകിലെ
ഹ്രസ്വ യാത്രകൾ..




വാക്കറ്റം : 


ഇരുട്ടിൽ നക്ഷത്രങ്ങളെത്രെ വഴികാട്ടികൾ..
ബോധ പൂർണിമയിൽ
ആകാശം നിറയെ നക്ഷത്രങ്ങൾ..!

2 അഭിപ്രായങ്ങൾ:

  1. ഇരുട്ടിൽ നക്ഷത്രങ്ങളെത്രെ വഴികാട്ടികൾ..
    ബോധ പൂർണിമയിൽ
    ആകാശം നിറയെ നക്ഷത്രങ്ങൾ..!

    മറുപടിഇല്ലാതാക്കൂ
  2. എത്ര കുതിച്ചിട്ടും കീഴടക്കാനാകാതെ
    തളർന്ന് നിന്ന, സങ്കട മലകളുടെ
    പാതി താണ്ടിയെന്ന്.കുഞ്ഞു സന്തോഷങ്ങളുടെ ചിറകിലെ ഹ്രസ്വ യാത്രകൾ..

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍