കടൽത്തരികൾ
















തീരത്തേക്ക്‌ കാലു നീട്ടി ഇരുന്നു.
കടൽ ശാന്തമായിരുന്നു.
ഇടയ്ക്കിടെ വന്നു തൊട്ടു പോകുന്ന തുറിച്ച്‌ നോട്ടങ്ങളുടെ തിരമാലകൾ മാത്രം ...
മുകൾ നെറ്റിയിൽ
ഇനിയും ചാർത്തികൊടുക്കാനാകാത്ത സിന്ദൂരത്തെ ഓർമ്മിപ്പിച്ച്‌ സൂര്യൻ ചക്രവാളത്തിനപ്പുറത്തു നിന്നും കടലിലേക്ക്‌ മുങ്ങാങ്കുഴിയിട്ടു.
മുട്ടിയിരുന്ന ചുമലുകളിൽ നിന്നും ചൂട്‌ പകരവെ
അവൾ ചോദിച്ചു,
" പിന്നെന്താ.. ?"
" പിന്നെന്താ, ഒന്നൂല്ല..!
"ഒന്നൂല്ലേ ?!"
"ഇല്ല..!"
...
" ഹും.... എന്നെ എത്ര ഇഷ്ടം ? ഈ കടലോളം ഉണ്ടോ ?"
" അറിയില്ല"
" എന്നാലും പറ , എത്രാന്ന്"
കൈവെള്ളയിൽ നിറയെ പൂഴി മണൽ വാരിയേടുത്ത്‌ അവളോട്‌ ചോദിച്ചു
"ഈ കടൽത്തരികളെ കണ്ടോ? തീരം മൊത്തം നിറഞ്ഞു കിടക്കുന്നവ."
" ആ കണ്ടു"
" അതെല്ലാം എണ്ണിയാൽ എത്ര ഉണ്ടാകുമോ അത്രേം ഇഷ്ടം"
കൈ ചേർത്തു പിടിക്കുമ്പോൾ മണലൂർന്നു വീഴുന്നു.
" ഇരുട്ടു വീഴുന്നു പോണ്ടേ നമുക്ക്‌..?!!"
" വേണ്ട" അവൾ പറഞ്ഞു, പുലരും വരെ നമുക്കിങ്ങനെ കൈ കോർത്തിരിക്കാം.."



വാക്കറ്റം :
നിനക്കൊപ്പം പിണങ്ങിയിരിപ്പാണ്‌ വാക്കുകൾ, 
ഒരു വരി പോലും പൂർത്തിയാകുന്നില്ല.
രാവ്‌ പുലരുന്നുമില്ല..!!

2 അഭിപ്രായങ്ങൾ:

  1. ഏറെ അടുത്തതിനാലാകണം
    ഇപ്പൊഴൊട്ടും കാണാനാകാത്തത്..!!

    മറുപടിഇല്ലാതാക്കൂ
  2. വക്കുകൾ അങ്ങിനെയാണ്
    പ്രണയം പോലെ പിണങ്ങിയാൽ
    പിന്നെ വരാൻ ഇത്തിരി അമാന്തിക്കും

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍