കാഴ്ച

സംസ്കാരം

" ഹലോ.."

" ഉം.. ഹലോ.."

" ഡാ.., ഇന്നു വൈകുന്നേരത്തെ
നിന്റെ പ്രസംഗം കലക്കി.."

" നീ റൂമിലാണോ.. ? ഫാൻ ഫുൾ സ്പീഡിലിട്ടിട്ടില്ലേ ? വർത്തമാനം പറയുന്നത്‌ അമ്മ കേൾക്കോ.. ? "

" ഇല്ലപ്പാ.. അതൊക്കെ ചെയ്തിനി.. അമ്മ ഉറങ്ങി."

" ഉം.."

ഡൽ ഹി രണ്ടാം പെൺകുട്ടിയെ കുറിച്ചും
ഭാരതത്തിന്റെ സംസ്കാര പാരമ്പര്യത്തെ കുറിച്ചും നീ പറഞ്ഞ വാക്കുകൾ... ഹൊ..
നീ ഇതൊക്കെ എപ്പൊ പഠിച്ചു.. ?!! "

" കോപ്പ്‌.. ഒന്നു നിർത്തുന്നുണ്ടൊ നീ.. രാത്രി പന്ത്രണ്ടേ കാലിനാ അവൾടെ കിന്നാരം...

നീ നൈറ്റിയുടെ കുടുക്കഴിക്ക്‌..
ഞാൻ പുതപ്പിനടിയിലേക്ക്‌ വരാം.. "
.
.
."ബീപ്‌... ബീപ്‌...ബീപ്‌..."

" ബീപ്‌.. ബീപ്‌... ബീപ്‌.."
.
.

" മതി മോളുറങ്ങിക്കൊ.. രാവിലെ ഡൽ ഹി വിഷയത്തിലൊരു ഡിബേറ്റ്‌ ഉണ്ട്‌.. ഗുഡ്‌ നൈറ്റ്‌.. ഉമ്മ.."

" ഗുഡ്‌ നൈറ്റ്‌.. ഉമ്മാ... "
മഴക്കുഞ്ഞ് 


എന്നിലേക്ക്‌ പെയ്തിറങ്ങാൻ തയ്യാറായി വന്ന മഴക്കുഞ്ഞിനെ
എത്ര ഈസിയായാൺ കാറ്റ്‌ വിളിച്ചിറക്കി കൊണ്ടു പോയത്‌...


കണ്മുന്നിൽ തന്നെ ഒരു കയ്യകലത്തിനപ്പുറം ആർത്തലച്ചു പെയ്യുന്നുണ്ടവളിപ്പോഴും..

ഒരു തുള്ളി സ്പർശനത്തിന്റെ കുളിരൊർമ്മയിലെങ്കിലും നനയട്ടെ ഞാൻ..


പിന്കുറിപ്പ്  :
കെട്ടിക്കിടന്നതൊക്കെ
ആർത്തലച്ചു പെയ്തതിനാലാകണം
ഓർമ്മയുടെ ഇന്നത്തെ പകലിനു
ഇത്ര തെളിച്ചവും ചൂടും...

13 അഭിപ്രായങ്ങൾ:

 1. ഒരു തുള്ളി സ്പർശനത്തിന്റെ കുളിരൊർമ്മയിലെങ്കിലും നനയട്ടെ ഞാൻ..

  മറുപടിഇല്ലാതാക്കൂ
 2. കെട്ടിക്കിടന്നതൊക്കെ
  ആർത്തലച്ചു പെയ്തതിനാലാകണം
  ഓർമ്മയുടെ ഇന്നത്തെ പകലിനു
  ഇത്ര തെളിച്ചവും ചൂടും...

  അതിനിത്ര ബീപ്..ബീപ് ..പോരാ‍ാ‍ാ

  കണ്മുന്നിൽ തന്നെ ഒരു കയ്യകലത്തിനപ്പുറം ആർത്തലച്ചു പെയ്യുന്നുണ്ടവളിപ്പോഴും..

  ഒരു തുള്ളി സ്പർശനത്തിന്റെ കുളിരൊർമ്മയിലെങ്കിലും നനയട്ടെ ഞാൻ..

  മറുപടിഇല്ലാതാക്കൂ
 3. ഇടയ്ക്കിടയ്ക്കങ്ങനെ ആര്‍ത്തലച്ച് പെയ്യട്ടെ !

  മറുപടിഇല്ലാതാക്കൂ
 4. കെട്ടിക്കിടന്നതൊക്കെ ഇന്നലെ പെയ്ത വേനൽ മഴയിൽ ഒലിച്ചു പോയി പക്ഷെ ഞാൻ മാത്രം ഒന്നും അറിഞ്ഞില്ല ഒന്നും

  മറുപടിഇല്ലാതാക്കൂ
 5. ഒരു ഫീല്‍ അനുഭവിക്കാന്‍ ആര്‍ക്കും പറ്റും ........അതിങ്ങനെ പകര്‍ന്നു കൊടുക്കണമെങ്കില്‍ അതാണ്‌ കവിത്വം

  ദേ ഈ വരികള്‍ അതില്‍ എല്ലാമുണ്ട്. മനോഹരമായ അവതരണം

  "എന്നിലേക്ക്‌ പെയ്തിറങ്ങാൻ തയ്യാറായി വന്ന മഴക്കുഞ്ഞിനെ
  എത്ര ഈസിയായാൺ കാറ്റ്‌ വിളിച്ചിറക്കി കൊണ്ടു പോയത്‌...

  കണ്മുന്നിൽ തന്നെ ഒരു കയ്യകലത്തിനപ്പുറം ആർത്തലച്ചു പെയ്യുന്നുണ്ടവളിപ്പോഴും..

  ഒരു തുള്ളി സ്പർശനത്തിന്റെ കുളിരൊർമ്മയിലെങ്കിലും നനയട്ടെ ഞാൻ.."

  മറുപടിഇല്ലാതാക്കൂ
 6. ഓർമ്മയിലെങ്കിലും നനയട്ടെ ഞാൻ..

  മറുപടിഇല്ലാതാക്കൂ
 7. സംസ്കാരം വാസ്തവം ,
  മഴ കുഞ്ഞ് it is a great feel

  നമള്‍ എറണാകുളം ഭാഷയില്‍ പറഞ്ഞാല്‍

  മച്ചു സംഭവം പോളിച്ചുട്ടാ.........

  മറുപടിഇല്ലാതാക്കൂ
 8. സംസ്ക്കാരം....

  മഴക്കുഞ്ഞ്.... വളരെ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍